Kerala Government News

‘പോകുന്നെങ്കില്‍ ആലത്തൂരും തൃശൂരും’: തിരഞ്ഞെടുപ്പ് പ്രവചനമത്സരത്തില്‍ വിജയിച്ചത് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ്

രാഷ്ട്രീയ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നവരില്‍ കേരളത്തിലെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും ഒട്ടും പിന്നിലല്ല. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രചാരണ മത്സരത്തില്‍ കിറുകൃത്യം പ്രവചിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഇര്‍ഷാദ് എം.എസ്.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാക്കള്‍ക്കിടയില്‍ നടത്തിയ അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലാണ് പ്രസിഡന്റ് തന്നെ വിജയിച്ചത്. പ്രസിഡന്റിനെ സമീപിച്ചപ്പോള്‍ പറഞ്ഞാല്‍ ഫലിക്കും അതുകൊണ്ട് പറയുന്നില്ല എന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

എന്നാല്‍, നിര്‍ബന്ധിച്ചപ്പോള്‍ പ്രവചനം നടത്താന്‍ അദ്ദേഹം തയ്യാറായി. കേരളത്തില്‍ യു ഡി എഫിന് 20 സീറ്റും കിട്ടാനുള്ള രാഷ്ട്രീയ അന്തരീക്ഷം ഉണ്ടെന്നും എന്നാല്‍ സംഘടനാ ദൗര്‍ബല്യം മൂലം 2 സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും പ്രവചിക്കുകയായിരുന്നു. ഉത്തരം റെക്കോര്‍ഡ് ചെയ്യുവാനായി പ്രവചനം ആവര്‍ത്തിക്കുവാന്‍ അപ്പോള്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു . 30.04.2024 വൈകുന്നേരം 6.35 ന് നടത്തിയ പ്രവചനത്തിന്റെ ശബ്ദരേഖ ഇതോടൊപ്പം പുറത്തുവിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *