ExplainersLife

ഏത് വഴക്കും ജയിക്കാൻ ഉള്ള സിംപിൾ ട്രിക്ക്‌സ്!

നല്ലൊരു വഴക്ക് കൂടികഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം “അയ്യോ, ഞാന്‍ അങ്ങനെ പറഞ്ഞാ മതിയായിരുന്നു!” എന്ന് തോന്നിയിട്ടുണ്ടോ? അല്ലെങ്കിൽ വഴക്ക് കൂടുമ്പോള്‍ ചിലപ്പോഴൊക്കെ വാക്കുകൾ കിട്ടാതെ വിഷമിച്ചിട്ടുണ്ടോ? ഇനി നിങ്ങൾ പറയുന്നത് അവർക്ക് മനസ്സിലാവുന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചിട്ടുണ്ടോ? എന്നാൽ ഈ പ്രോബ്ലംസ്‌ ഒക്കെ നേരെ ആക്കാന്‍ നല്ലൊരു വഴിയുണ്ട്. മെഹ്ദി ഹസൻ എഴുതിയ “Win Every Argument” എന്ന പുസ്തകമാണത്. വെറുതെ ഒച്ചയിട്ട് ബഹളം ഉണ്ടാക്കുന്നതല്ല; മറിച്ച് അടിപൊളിയായി സമാധാനത്തോടെ എങ്ങനെ വഴക്കിട്ട് ജയിക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ നമ്മുടെ കേട്ടറിവ്! വീഡിയോ കാണാം..

മനുഷ്യർ തമ്മില്‍ തര്‍ക്കിക്കാന്‍ കാലം കുറേയായി! പുരാതന ഗ്രീസിലെ മഹാന്‍മാര്‍ തൊട്ടു ഇന്നത്തെ രാഷ്ട്രീയ നേതാക്കളും അഡ്വക്കേറ്റ്മാരും എന്തിനു നിങ്ങളുടെ insta Facebook ഫീഡിലെ തര്‍ക്കങ്ങള്‍ക്ക് വരെ ആളുകളുടെ ജീവിതത്തിന്റെ ഗതി മാറ്റാൻ കഴിയും എന്നുള്ളതാണ് സത്യം.

പക്ഷെ, വികാരങ്ങളുടെ control പോകുമ്പോള്‍ ഒരു വഴക്ക് മാന്യമായും ആത്മനിയന്ത്രണത്തോടെയും കൊണ്ടുപോവുക എന്നത് ഒരു കലയാണ്. ഒരു നല്ല വഴക്ക് ഒരിക്കലും ഒരു അവസാനമല്ല; അത് ഹസൻ മനോഹരമായി പറയുന്നത്‌ പോലെ മറ്റൊരാളെ നമ്മുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു തോണി പോലെയാണ്.