
ബിഗ് ബോസ് സീസൺ 7: കാത്തിരിപ്പിന് വിരാമം, ആദ്യ പ്രമോ പുറത്ത്!
മലയാളത്തിൽ തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതുവരെ ആറ് സീസണുകളാണ് മലയാളത്തിൽ ടെലികാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വർഷം ആദ്യം മുതൽ സീസൺ ഏഴിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ബിബി പ്രേക്ഷകർ. സാധാരണ എല്ലാ വർഷവും മാർച്ച് മാസം ആകുമ്പോഴേക്കും ബിഗ് ബോസ് തുടങ്ങാറുണ്ട്.
എന്നാൽ മെയ് പകുതിയായിട്ടും സീസൺ ഏഴുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റൊന്നും വരാതെയായപ്പോൾ ബിബി പ്രേക്ഷകർ നിരാശയിലായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസൺ ഏഴിന്റെ ആദ്യ പ്രമോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ലോഗോയുടെ പ്രമോ എത്തിയത്.
കാത്തിരിപ്പിന് വിരാമം. വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ് ബോസ് സീസണ് 7 🔥🔥
— asianet (@asianet) May 21, 2025
Bigg Boss Season 7 || Coming Soon || Asianet#BiggBoss #BBMS7 #BiggBossMalayalamSeason7 #BiggBossMalayalam #BiggBossSeason7 #Mohanlal #Lalettan #Asianet pic.twitter.com/soXD4ZH3Vz
ഇതോടെ മലയാളത്തിന്റെ മോഹൻലാൽ തന്നെയാണ് സീസൺ ഏഴിന്റെയും അവതാരകൻ എന്നതിൽ വ്യക്തത വന്നിരിക്കുന്നു. ഇത്തവണ വളരെ അധികം വൈവിധ്യം നിറഞ്ഞ ഒരു ലോ?ഗോയാണ് അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. സ്വർണ്ണ നിറമാണ് ലോഗോയിലാകെ നിറഞ്ഞുനിൽക്കുന്നത്. അതുകൊണ്ട് തന്നെ ലോഗോയുമായി ബന്ധപ്പെട്ട് പ്രേക്ഷകരിൽ നിന്നും ഭിന്നാഭിപ്രായങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
കണ്ണിന്റെ ആകൃതിയിൽ തന്നെയാണ് ലോഗോ. ലോഗോയുടെ ഇടത് വശത്ത് ഇംഗ്ലീഷ് ലെറ്റർ എല്ലും വലത് വശത്ത് സീസൺ ഏഴിനെ സൂചിപ്പിക്കുന്ന ഏഴ് സംഖ്യ ചരിച്ച് എഴുതിയിരിക്കുന്നതും കാണാം. ഇടത് വശത്തുള്ള എൽ എന്ന അക്ഷരം അവതാരകനായ മോഹൻലാലിനെ സൂചിപ്പിക്കുന്നു. കണ്ണിന്റെ കോർണിയ പോലുള്ള ഭാഗത്ത് ക്യാമറ ലെൻസും കാണാം. ഈ ട്രെൻഡി ലോഗോ ആകർഷകമായ രൂപകൽപ്പന കൊണ്ട് ശ്രദ്ധ നേടുമെന്നുറപ്പാണ്.