
ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരവും പ്രമുഖ പേസറുമായ മുഹമ്മദ് ഷമി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഐപിഎൽ പോരാട്ടങ്ങൾക്കിടയിലെ ഷമിയുടെ ഈ സന്ദർശനം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തി പകർന്നിരിക്കുകയാണ്.
भारतीय क्रिकेट टीम के प्रख्यात गेंदबाज मोहम्मद शमी जी से आज लखनऊ स्थित सरकारी आवास पर शिष्टाचार भेंट हुई।@MdShami11 pic.twitter.com/M7DQl6VnGB
— Yogi Adityanath (@myogiadityanath) May 19, 2025
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ യോ?ഗി ആദിത്യനാഥ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും ടെസ്റ്റ് വിരമിക്കൽ വാർത്തകൾക്ക് പിന്നാലെ ഷമിയും ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിലും ഷമി ഉൾപ്പെട്ടിരുന്നില്ല. ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ ഷമി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിൽ നേരത്തെയും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യോ?ഗിയുമായുള്ള കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്.
ഉത്തർപ്ര?ദേശുകാരനാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ബം?ഗാളിനു വേണ്ടിയാണ് ഷമി കളിക്കുന്നത്. ഷമിയുടെ ജന്മനാടായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് യുപി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഷമി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്ന് ഷമിയെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഐപിഎല്ലിൽ ഈ സീസണിൽ അത്ര മികച്ച ഫോമിലല്ല ഷമി. 9 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകൾ മാത്രമാണ് താരം വീഴ്ത്തിയത്. വരാനിരിക്കുന്ന ഇം?ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് ഷമിയെ പരി?ഗണിക്കുമോയെന്ന കാര്യവും ഉറപ്പില്ല. അതേസമയം, വിരമിക്കൽ പ്രചാരണങ്ങളെ ഷമി തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 64 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഷമി 229 വിക്കറ്റുകൾ നേടിയിട്ടുണ്ട്.