
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. ഇന്ന് മുതൽ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.
ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുണ്ട്.