
ക്ഷാമബത്ത നൽകണമെന്ന് സുപ്രീം കോടതി! വെട്ടിലായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ
ക്ഷാമബത്ത അനുവദിക്കാൻ ബംഗാൾ സർക്കാരിനോട് ഉത്തരവിട്ട സുപ്രീം കോടതി വിധിയിൽ പ്രതീക്ഷയുമായി കേരള സർക്കാർ ജീവനക്കാർ.കഴിഞ്ഞ ദിവസം ആണ് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായത്. കേന്ദ്ര ഡി.എ നിരക്കുകൾക്ക് അനുസൃതമായി ക്ഷാമബത്ത നൽകാൻ ഹൈക്കോടതി 2022 മെയ് മാസം വിധിച്ചിരുന്നു. ഇതിനെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.
ക്ഷാമബത്ത കുടിശിക നൽകാത്തതുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെതിരെ ഹൈക്കോടതിയിൽ 5 കേസുകളും കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ മുമ്പാകെ 4 കേസുകളും നിലവിൽ ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.ഗോപാലപിള്ള, ഡോ.ഷിബിനു . എസ്, കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ, അനൂപ് ശങ്കരപ്പിള്ള, കേരള പ്രദേശ് സ്‌ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ, പി. അബ്ദുൾ ജലീൽ, എൻ.ജി. ഒ അസോസിയേഷൻ, കേരള എൻ. ജി.ഒ. സംഘ് , ഡോ. അജിത് പ്രസാദ് ജെ.എസ് എന്നിവരാണ് കേരള സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തത്.
ക്ഷാമബത്ത കൊടുക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടാലും സുപ്രീം കോടതിയിൽ അപ്പീൽ പോകാനായിരുന്നു സർക്കാർ തീരുമാനം. ക്ഷാമബത്ത കൊടുക്കാൻ ബംഗാൾ സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ട സ്ഥിതിക്ക് അപ്പീൽ നൽകാൻ ഇനി സർക്കാർ രണ്ട് വട്ടം ചിന്തിക്കും. കേരളത്തിൽ 6 ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക . 18 ശതമാനം ആണ് ക്ഷാമബത്ത കുടിശിക .