
News
റിസോർട്ടിൽ ടെന്റ് തകർന്നുവീണ് യുവതിക്ക് ദാരുണാന്ത്യം
കൽപറ്റ: വയനാട് തൊള്ളായിരം കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ എന്ന യുവതിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. ഇന്നലെ എത്തിയ 16 അംഗ വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരാളായിരുന്നു നീഷ്മ.
ഒരു ഷെഡിൽ രണ്ട് ടെന്റുകൾ വീതമാണ് ഉണ്ടായിരുന്നത്. ഷെഡ് തകർന്ന് വീണപ്പോൾ പെൺകുട്ടി അതിൽ പെട്ടു പോവുകയായിരുന്നു. മൃതദേഹം മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റി. റിസോർട്ട് അധികൃതരുടെ സുരക്ഷാ വീഴ്ച്ചയാണ് അപകടത്തിന് കാരണമെന്നാണ് ടൂറിസ്റ്റുകൾ ആരോപിക്കുന്നത്. എന്നാൽ, കനത്ത മഴകാരണമാണ് ടെന്റ് തകർന്നുവീണതെന്നാണ് റിസോർട്ട് അധികൃതർ പറയുന്നത്.