Job Vacancy

കൊല്ലത്ത് സർക്കാർ കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ

കൊല്ലം: കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തും. യു.ജി.സി യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ച്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം.

അഭിമുഖത്തിന്റെ സമയക്രമം : മെയ് 23 ന് രാവിലെ 9.30-മലയാളം, ഉച്ചക്ക് രണ്ടിന്- സംസ്‌കൃതം. 26 ന് രാവിലെ 10ന്- ഹിന്ദി, 11.30-അറബിക്, ഉച്ചയ്ക്ക് 1.30 – സോഷ്യോളജി, 27 ന് രാവിലെ 10.30-ഹിസ്റ്ററി, ഉച്ചക്ക് 12 – പൊളിറ്റിക്കല്‍ സയന്‍സ്, 28 ന് രാവിലെ 9.30ന് – കോമേഴ്‌സ്.

ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ : 04762864010, 9188900167.