News

മുൻ മന്ത്രി രവീന്ദ്രനാഥിനെ ഉപദേശകനായി നിയമിക്കും! ശമ്പളം ഒരു ലക്ഷം

മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ വിജ്ഞാന കേരളം മിഷൻ്റെ ഉപദേശകനാക്കും. ഒരു ലക്ഷം രൂപ സി. രവീന്ദ്രനാഥിന് ലഭിക്കും. തോമസ് ഐസക്ക് മോഡലിൽ ശമ്പളത്തിന് പകരം ഇന്ധന അലവൻസ് എന്ന പേരിൽ ആകും രവീന്ദ്രനാഥിന് പണം ലഭിക്കുക.

വിജ്ഞാന കേരളത്തിൽ നിയമിച്ച സരിനെ പോലെ ഐ.എ.എസ് യോഗ്യതയുള്ള ഒരാള്‍ക്ക് 80,000 രൂപ അധിക ശമ്പളമല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. വിജ്ഞാന കേരളത്തിൻ്റെ മുഖ്യ ഉപദേശകനാണ് ഐസക്ക്. ഇന്ധന അലവൻസായി പ്രതിമാസം 70000 രൂപയാണ് ഐസക്കിന് ലഭിക്കുന്നത്.

മൂന്നുലക്ഷം കുട്ടികളെ തൊഴില്‍ പഠിപ്പിക്കുകയെന്നത് ചെറിയ കാര്യമാണോയെന്നാണ് ഐസക്കിൻ്റെ ന്യായികരണം. ഐസക്കിനെ വിജ്ഞാന കേരളത്തിൽ നിയമിച്ചത് ക്രമ പ്രകാരമല്ലെന്ന കേസ് ഹൈക്കോടതിയിൽ നില നിൽക്കെയാണ് വിജ്ഞാന കേരളത്തിൻ്റെ മറവിൽ ഉപദേശകരെ കൂട്ടത്തോടെ നിയമിക്കുന്നത്. ഇനിയും കൂടുതൽ ഉപദേശകർ എത്തും എന്നാണ് ലഭിക്കുന്ന സൂചന.