News

ഡിജിലോക്കറിൽ നിന്ന് ലഭ്യമാകുന്ന മാർക്ക് ലിസ്റ്റ് അന്തിമ സർട്ടിഫിക്കറ്റിന് തുല്യമെന്ന് സി ബി എസ് ഇ

ഡിജിലോക്കറില്‍ നിന്ന് ലഭ്യമാകുന്ന മാര്‍ക്ക് ലിസ്റ്റ് അന്തിമ സര്‍ട്ടിഫിക്കറ്റിന് തുല്യമാണെന്ന് സിബിഎസ്‌ഇ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മാര്‍ക്കിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയാല്‍ ഡിജിലോക്കറിലെ മാര്‍ക്ക് ലിസ്റ്റ് ഉപയോഗപ്പെടുത്താം.

വിദേശത്ത് തുടര്‍പഠനത്തിന് പോകുന്നവര്‍ക്ക് ഡിജിലോക്കറില്‍ ലഭ്യമാകുന്ന മാര്‍ക്ക് ലിസ്റ്റ് തന്നെ ഉപയോഗിക്കാം. ഇതു ഓണ്‍ലൈനായി പരിശോധിക്കാന്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും വൈകാതെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

സിബിഎസ്‌ഇ പത്താം ക്ലാസിൽ 93.66 ആണ് വിജയശതമാനം. വിജയവാഡ, തിരുവനന്തപുരം മേഖലകളാണ് വിജയത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. ആകെ 23,71939 വിദ്യാര്‍ഥികളാണ് പത്താം ക്ലാസില്‍ പരീക്ഷയെഴുതിയത്. ഇതില്‍ 95 ശതമാനം വിജയവുമായി പെണ്‍കുട്ടികളാണ് മുന്നില്‍. ആണ്‍കുട്ടികള്‍ 92.63 ശതമാനം വിജയം നേടി. 1,99944 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി.