News

സ്മൃതി ഇറാനി പുതിയ റോളിൽ! അദ്ധ്യാപികയായി അമേരിക്കയിലേക്ക്

സ്മൃതി ഇറാനി അധ്യാപികയാകുന്നു.ലോകത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്മൃതി ഇറാനി. പ്രൊഫ. യാനിവ് കോഞ്ചിച്കിയ്‌ക്ക് ഒപ്പമായിരിക്കും സ്മൃതി ഇറാനി പഠിപ്പിക്കുക.

നേരത്തെ ഐഐഎം ഉദയ് പൂരിലും ഐഐഎം ബോധഗയയിലും സ്മൃതി ഇറാനി മനുഷ്യവിഭവശേഷിയെക്കുറിച്ച്‌ പഠിപ്പിച്ചിട്ടുണ്ട്. ആദ്യം മാധ്യമപ്രവര്‍ത്തകയായിരുന്നു സ്മൃതി.പിന്നെ സീരിയല്‍ നടിയായി. അതും കഴിഞ്ഞ് രാഷ്‌ട്രീയനേതാവായി, കേന്ദ്രമന്ത്രിയുമായി.

പക്ഷെ ഉത്തര്‍പ്രദേശില്‍ 2024ലെ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് നേതാവ് കിഷോരി ലാൽ ശർമയോട് തോറ്റശേഷം സ്മൃതി ഇറാനി അധികം വെള്ളിവെളിച്ചത്തിലെത്താറില്ല. അധ്യാപിക റോളിൽ തിളങ്ങാൻ സ്മൃതി ഇറാനിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.