Job Vacancy

തിരുവനന്തപുരത്ത് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ, സ്റ്റാഫ് നഴ്സ് ഒഴിവ്

കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 21ന് രാവിലെ 10.30 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2417112, 9188900161.

തൊഴിൽ അഭിമുഖം മേയ് 14 ന്

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മേയ് 14 ന് രാവിലെ 9.30 ന് നടക്കും. പ്ലസ് ടു, ബിരുദ യോഗ്യതയുള്ള, പ്രവര്‍ത്തിപരിചയം ഉളളവരും ഇല്ലാത്തവരുമായ 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (സ്റ്റാഫ് നഴ്സ്) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്.

പ്രായപരിധി 40 വയസ്. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ബി.എസ്.സി നഴ്സിങ് ബിരുദം. കൂടാതെ എം.എസ്.സി നഴ്സിങ്, ഐ.സി.എം.ആർ/ ഡി.എച്ച്.ആർ/ ഡി.ബി.ടി യ്ക്ക് കീഴിലെ ന്യു ബോൺ/ പീഡിയാട്രിക് പ്രൊജക്ടുകളിൽ സേവനപരിചയം, ഇൻഫന്റ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിങ് പ്രോഗ്രാം എന്നിവയിൽ പ്രവൃത്തിപരിചയം, ഡാറ്റാ കളക്ഷൻ ആൻഡ് മാനേജ്മെന്റിൽ പ്രവൃത്തിപരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.

കരാർ കാലാവധി ഒരുവർഷമാണ്. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 26ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.