FootballSports

റഫീഞ്ഞയ്ക്ക് 2 ഗോൾ; റയലിനെതിരെ ആദ്യ പകുതിയിൽ ബാർസ 4-2 ന് മുന്നിൽ

ബാർസിലോണ മുന്നിൽ. റയൽ മാഡ്രിഡിനെതിരെ ഒന്നാം പകുതിയിൽ 4-2 ന് ബാർസലോണ മുന്നിൽ. 2 ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബാർസിലോണയുടെ തിരിച്ചടി.

5 ആം മിനിട്ടിൽ എംബാപെ പെനാൽറ്റിയിലൂടെ റയലിനെ മുന്നിലെത്തിച്ചു. പതിനാലാം മിനിട്ടിൽ എംബാപെ വീണ്ടും ഗോൾ നേടി ബാർസയെ ഞെട്ടിച്ചു. 19, 32 മിനിട്ടുകളിൽ ബാർസ ഗോൾ തിരിച്ചടിച്ചു സമനില നേടി. ഗാർഷ്യ , യാമൽ എന്നിവർ ബാർ സക്കായി ഗോൾ നേടി.

34, 45 മിനിട്ടുകളിൽ ബ്രസീൽ താരം റഫീഞ്ഞ ബാർ സക്കായി ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ 4-2 ന് ബാർസ മുന്നിൽ എത്തി. ലാലിഗയിൽ പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ബാർസ . രണ്ടാം സ്ഥാനത്താണ് റയൽ.