FootballSports

എംബാപ്പെയ്ക്ക് ഹാട്രിക് ! എന്നിട്ടും റയലിന് തോൽവി; റഫീഞ്ഞ, യമാൽ മികവിൽ ബാർസയ്ക്ക് ജയം

എംബാപ്പെയ്ക്ക് ഹാട്രിക്ക്. എംബാപ്പെയുടെ ഹാട്രിക് മികവിലും റയലിനെ മറികടന്ന് ബാർസ . 4 – 3 നാണ് ബാർസയുടെ വിജയം.5, 14 , 70 മിനിട്ടുകളിൽ ആയിരുന്നു എംബാപ്പെയുടെ 3 ഗോളുകൾ.

ഒന്നാം പകുതിയിൽ 4-2 ന് ബാർസലോണ മുന്നിൽ ആയിരുന്നു. 2 ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബാർസിലോണയുടെ തിരിച്ചടി. 5 ആം മിനിട്ടിൽ എംബാപെ പെനാൽറ്റിയിലൂടെ റയലിനെ മുന്നിലെത്തിച്ചു. പതിനാലാം മിനിട്ടിൽ എംബാപെ വീണ്ടും ഗോൾ നേടി ബാർസയെ ഞെട്ടിച്ചു.

19, 32 മിനിട്ടുകളിൽ ബാർസ ഗോൾ തിരിച്ചടിച്ചു സമനില നേടി. ഗാർഷ്യ , യാമൽ എന്നിവർ ബാർസക്കായി ഗോൾ നേടി.34, 45 മിനിട്ടുകളിൽ ബ്രസീൽ താരം റഫീഞ്ഞ ബാർസക്കായി ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ 4-2 ന് ബാർസ മുന്നിൽ എത്തി.70 ആം മിനിട്ടിൽ എംബാപ്പെ ഹാട്രിക്ക് നേടിയതോടെ ഗോൾ വ്യത്യാസം ഒന്നായി. ലാലിഗയിൽ പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ബാർസ . രണ്ടാം സ്ഥാനത്താണ് റയൽ.