BookLife Style

ബ്രേക്കപ്പോ? വിഷമിക്കണ്ട! മൂവ് ഓൺ ആകാനുണ്ട് സിംമ്പിൾ വഴികൾ

ഒരു breakup കാരണം നിങ്ങളുടെ ലോകം തന്നെ കീഴ്മേൽ മറഞ്ഞതുപോലെ തോന്നിയിട്ടുണ്ടോ? നുറുങ്ങുന്ന ഹൃദയത്തിന്റെ വേദന കുറയ്ക്കാൻ ഒന്നുമില്ലാത്ത അവസ്ഥയും നിങ്ങൾക്ക് വന്നു ചേർന്നിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. നമ്മളിൽ പലർക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരു വേർപിരിയലിന് ശേഷമുള്ള ബുദ്ധിമുട്ടുള്ള സമയത്തെ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഉൾക്കാഴ്ചകളും പ്രായോഗിക ഉപദേശങ്ങളും ഏറ്റവും ഫലപ്രദമായ ചില വഴികളും അറിയാൻ ഈ വീഡിയോ കാണുക.

ഒരു breakup le ഏറ്റവും ഭയാനകമായ ഘട്ടമാണ് “അവർ എന്നെ ഉപേക്ഷിച്ചു, ഇനി എന്ത്?” എന്ന stage. ഭ്രാന്തുപിടിച്ച പോലുള്ള ഈ തോന്നൽ സാധാരണമാണെന്ന് തിരിച്ചറിയുക – social mediaയിൽ അവരെ stalk ചെയ്യുക, പഴയ വഴക്കുകൾ ഓർത്തെടുക്കുക, ഒരുപക്ഷേ പ്രതികാര ചിന്തകൾ പോലും നിങ്ങള്ക്ക് ഈ സമയത്ത് ഉണ്ടായേക്കാം. എന്നാൽ ഇതൊക്കെ നിങ്ങൾക്ക് ഭ്രാന്ത് ആയതുകൊണ്ടല്ല മറിച്ച് നിങ്ങളുടെ പ്രണയബന്ധം നൽകിക്കൊണ്ടിരുന്ന dopamine hit-നു വേണ്ടി നിങ്ങളുടെ തലച്ചോറ് തീവ്രമായി ശ്രമിക്കുന്നതാണ്.