
ആഴ്സണിലെ പരാജയപ്പെടുത്തി പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പി.എസ് ജി ജയം. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പി. എസ് ജി ജയിച്ചിരുന്നു. ഇതോടെ രണ്ടു പാദങ്ങളിലുമായി 3-1 ൻ്റെ ആധികാരിക ജയം നേടിയാണ് പി.എസ് ജി ഫൈനലിലേക്ക് യോഗ്യത നേടിയത്.
27, 72 മിനിട്ടുകളിൽ ആയിരുന്നു പി.എസ്. ജി ഗോളുകൾ. റൂയിസും ഹക്കീമിയും ആണ് പി.എസ്ജിക്കായി ഗോൾ നേടിയത്. 76 ആം മിനിട്ടിൽ സാക്കാ ആഴ്സണലിന് വേണ്ടി ഒരു ഗോൾ മടക്കി .ബോൾ പൊസിഷനിലും ഷോട്ടിലും ആഴ്സണലിന് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്ന മൽസരത്തിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്താണ് പി.എസ് ജി ഫൈനലിലേക്ക് യോഗ്യത നേടിയത്.
മെയ് 31 നടക്കുന്ന ഫൈനലിൽ പി എസ് ജി ഇൻ്റർ മിലാനെ നേരിടും. ബാഴ്സയെ സെമിയിൽ കീഴടക്കിയാണ് ഇൻ്റർ മിലാൽ ഫൈനലിൽ കടന്നത്.