News

ജെയ്‌ഷെ മുഹമ്മദിന് കനത്ത തിരിച്ചടി: വധിക്കപ്പെട്ടവരിൽ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസറും | Operation Sindoor

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ മിന്നലാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദിന് നല്‍കിയത് വലിയ തിരിച്ചടി.

ഓപ്പറേഷൻ സിന്ദൂറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കമാൻഡറും ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ സഹോദരനുമായ അബ്ദുൾ റൗഫ് അസറും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കാണ്ഡഹാർ വിമാനം റാഞ്ചിയതിന്റെ പ്രധാന സൂത്രധാരനായിരുന്നു അബ്ദുൾ റൗഫ് അസർ. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യൻ സേന പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂരിലും മുരിഡ്‌കെയിലിലുമാണ് ആക്രമണം നടത്തിയത്.

ബഹാവൽപൂർ ആക്രമണത്തിൽ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളെ വധിച്ചതായി ഇന്നലെ ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാൻഡറും ഉൾപ്പെടുന്നു എന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

കാണ്ഡഹാർ വിമാനം റാഞ്ചിയതിൻ്റെ സൂത്രധാരനായിരുന്നു അബ്ദുൾ റൗഫ് അസർ. അൽഖ്വയ്ദ ഭീകരൻ ഒമർ സയീദ് ഷെയ്ഖിൻ്റെ മോചനത്തിന് വേണ്ടിയാണ് കാണ്ഡഹാർ വിമാനം റാഞ്ചിയത്. അമേരിക്കൻ-ജൂത പത്രപ്രവർത്തകനായ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ഒമർ സയീദ് ഷെയ്ഖിൻ്റെ നേതൃത്വത്തിലായിരുന്നു.

ഒമർ സയീദ് ഷെയ്ഖിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ചത് അബ്ദുൾ റൗഫ് അസറാണ്. 2002-ൽ പേളിൻ്റെ ക്രൂരമായ കൊലപാതകം ലോക മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു,’- സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.