Job Vacancy

സ്റ്റാഫ് നഴ്‌സ് താത്കാലിക നിയമനം; എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത പ്ലസ് ടു സയ9സ്, ജി എ9 എം/ബി.എസ്.സി നഴ്‌സിംഗ്, കെ എൻ സി രജിസ്‌ട്രേഷൻ, പ്രായപരിധി 2025 ജനുവരി ഒന്നിന് 18-36 മധ്യേ ആയിരിക്കണം. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മെയ് 16-ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 11 വരെ.

നഴ്‌സിങ് കോളേജ് ട്യൂട്ടർ

വയനാട് സർക്കാർ നഴ്‌സിങ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള 2 ഒഴിവിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിനായി 16 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും.

പി.എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ ഉൾപ്പെടെ വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.