Kerala Government News

സെക്രട്ടേറിയറ്റിലേക്ക് 19 ലക്ഷം രൂപയുടെ വൈദ്യുതോപകരണങ്ങൾ വാങ്ങാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാന ഗവൺമെൻ്റ് സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെയും ഭരണവകുപ്പിന്റെയും ഓഫീസുകളിലേക്ക് 2025-2026 വർഷത്തിൽ വിതരണം ചെയ്യുന്നതിനായി ട്യൂബ് ലൈറ്റുകൾ, എൽഇഡി ബൾബുകൾ, ട്യൂബ് സ്റ്റാർട്ടറുകൾ, പെഡസ്റ്റൽ ഫാനുകൾ, ബാറ്ററികൾ എന്നിവ വാങ്ങാൻ ഭരണാനുമതി നൽകി. ജിഎസ്ടി ഉൾപ്പെടെ ഏകദേശം 19 ലക്ഷം രൂപയാണ് ഇതിനായി മതിപ്പ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം മുഖേന റണ്ണിംഗ് കോൺട്രാക്ട് എടുത്താണ് സാധനങ്ങൾ വാങ്ങുന്നത്. ഈ ചെലവ് “2052-090-99-00-17-Minor Works” എന്ന അക്കൗണ്ടിൽ നിന്നാണ് വഹിക്കുക. സാധനങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് അസിസ്റ്റൻ്റ് എഞ്ചിനീയറുടെ സാക്ഷ്യപത്രം സൂക്ഷിക്കണം എന്നും ഉത്തരവിൽ പറയുന്നു.