
ഐ.പി.എൽ ഉദ്ഘാടന മൽസരത്തിൽ ചാമ്പ്യൻമാർക്ക് തോൽവി. റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ 7 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചത്. സ്വന്തം ഗ്രൗണ്ടിലെ തോൽവിയിൽ ഞെട്ടിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത് കെകെആർ ഉയർത്തിയ 175 എന്ന വിജയ ലക്ഷ്യം 3 വിക്കറ്റ്’ നഷ്ടത്തിൽ ആർസിബി മറികടക്കുമ്പോൾ 22 പന്തുകൾ ബാക്കി നിൽ ക്കുന്നുണ്ടായിരുന്നു. ബാഗ്ലൂരിനുവേണ്ടി വിരാട് കോഹ്‌ലി, ഫിൽ സാൾട്ട് എന്നിവർ അർധസെഞ്വറികൾ നേടിയത് ബാഗ്ലൂർ വിജയം അനായാസമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയാണ് പ്ലേയർ ഓഫ് ദി മാച്ച്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന, ആര്‍സിബി 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
വിരാട് കോലി (36 പന്തില്‍ പുറത്താവാതെ (59), ഫിലിപ് സാള്‍ട്ട് (31 പന്തില്‍ 56), രജത് പടിധാര്‍ (14 പന്തില്‍ 36) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്.
പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ഒമ്പതാം ഓവറിലെ നാലാം പന്തില്‍ സാള്‍ട്ടിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. രണ്ട് സിക്‌സും ഒമ്ബത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സാള്‍ട്ടിന്റെ ഇന്നിംഗ്‌സ്. മൂന്നാമതായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലിന് (10) തിളങ്ങാനായില്ല. എന്നാല്‍ ക്യാപ്റ്റന്‍ രജത് പടിധാറിനെ കൂട്ടുപിടിച്ച് കോലി ആര്‍സിബിയെ മുന്നോട്ട് നയിച്ചു.
എന്നാല്‍ 16-ാം ഓവറില്‍ പടിധാര്‍ വീണു. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. പടിധാര്‍ മടങ്ങിയെങ്കിലും ലിയാം ലിവിംഗ്സ്റ്റണെ (5 പന്തില്‍ 15) കൂട്ടുപിടിച്ച് കോലി ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു.
31 പന്തുകൾ നേരിട്ട ക്യാപ്റ്റൻ രഹാനെ 6 ബൗണ്ടറികളും 4 സിക്സുകളും ഉൾപ്പെടെ 56 റൺസുകൾ നേടി. ബാഗ്ലൂരിനു വേണ്ടി ക്രു നാൽ പാണ്ഡ്യ മൂന്നു വിക്കറ്റും ജോഷ് ഹേസ്സൽ വുഡ് 2 വിക്കറ്റുകളും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ മികച്ച രീതിയിൽ തുടങ്ങിയ കോഹ്‌ലി – ഫിൽ സാൾട്ട് സഖ്യം ആദ്യ വിക്കറ്റിൽ 95 റൺസുകൾ ചേർത്തു. 31 പന്തുകൾ നേരിട്ട ഫിൽ സോൾട്ട് 56 റൺസുകൾ നേടി 9 ബൗണ്ടറികളും 2 സിക്സും .
ക്യാപ്റ്റൻ രജത് പഠിതാർ 16 പന്തുകളിൽ നിന്നും 34 റൺസുകൾ നേടി.
59 റൺസുകൾ നേടി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലി 4 ബൗണ്ടറികളും മൂന്നു സിസ്കറുകളും നേടിയത് 36 പന്തുകളിൽ നിന്നായിരുന്നു. കൊൽക്കത്തയ്ക്കു വേണ്ടി വരുൺ ചക്രവർത്തി, സുനിൽ നരേയ്ൻ , വൈഭവ് അറോറ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശ മൽസരം മഴ ഭീഷണിയിലയിരുന്നു എങ്കിലും വൈകുന്നേരത്തോടെ ആകാശം തെളിഞ്ഞത് ആരാധകരിൽ സന്തോഷവും ആവേശവും നിറച്ചു.
26 ന് രാജസ്ഥാൻ റോയൽസുമായിട്ടാണ് കൊൽക്കത്തയുടെ അടുത്ത മൽസരം. 28ന് ചെന്നെ സൂപ്പർകിംഗ്സുമായിട്ടാണ് റോയൽ ചലഞ്ചേഴ്സിൻ്റെ അടുത്ത മൽസരം.