
യമാലിൻ്റേയും റഫീഞ്ഞയുടേയും കരുത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ യോഗ്യത ലക്ഷ്യം വച്ച് ബാർസ .ഇൻ്റർ മിലാൻ -ബാർസ പോരാട്ടം ഇന്നു രാത്രി 12.30 ന്.
രണ്ടാം സെമി ഫൈനലിൽ നാളെ പി എസ് ജി ആർസലിനെ നേരിടും. ആദ്യ പാദത്തിൽ പി എസ് ജി 1 – 0 നു ജയിച്ചിരുന്നു. സ്വന്തം തട്ടകത്തിൽ നടക്കുന്ന മൽസരത്തിൽ പി.എസ്.ജി ക്കാണ് മുൻതൂക്കം.
ആദ്യ പാദത്തിൽ 2 ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച ബാർസയെ 3-3 സമനിലയിൽ തളയ്ക്കുകയായിരുന്നു ഇൻ്റർ മിലാൻ. ബാർസയുടെ മൈതാനത്ത് നേടിയ 3 എവേ ഗോളുകൾ ഇൻ്ററിന് മുൻതൂക്കം നൽകുന്നു. മാത്രമല്ല സ്വന്തം മൈതാനത്ത് പന്ത് തട്ടുന്നതിൻ്റെ മുൻതൂക്കവും ഇൻ്ററിന് ലഭിക്കും.
ഇൻ്റർ ഭയക്കുന്നത് യമാൽ – റഫീഞ്ഞ കൂട്ടുക്കെട്ടിനെയാണ്. മാരക ഫോമിലാണ് ഇരുവരും. ചാമ്പ്യൻസ് ലീഗിലെ 13 കളികളിൽ നിന്നും 12 ഗോളുകളും 8 അസിസ്റ്റും ആയി റഫീഞ്ഞ കളം നിറഞ്ഞ് കളിക്കുകയാണ്. 12 കളിയിൽ നിന്ന് 5 ഗോളും 3 അസിസ്റ്റും ആണ് യമാലിൻ്റെ സമ്പാദ്യം. ഇവരെ തളയ്ക്കാൻ സാധിച്ചാൽ ഇൻ്ററിന് ഫൈനലിലേക്ക് കുതിക്കാം ഇവരെ തളയ്ക്കുക അത്ര എളുപ്പമല്ല താനും. ലാലിഗയിലും ഇരുവരുടെ കരുത്തിൽ ഒന്നാം സ്ഥാനത്താണ് ബാർസ .