BookExplainers

ആരും അറിയാത്ത 1993ലെ ബോംബാക്രമണം World Trade Centreല്‍| Forgotten 1993 Bombing of World Trade Centre

2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ World Trade Centre-ൽ നടന്ന ദാരുണ സംഭവങ്ങൾ ഏവർക്കും സുപരിചിതമാണെങ്കിലും, അതിനും ഏറെ മുൻപ്, 1993-ൽ വേൾഡ് ട്രേഡ് സെന്ററിനെ ലക്ഷ്യമിട്ട് മറ്റൊരു ആക്രമണം പാകിസ്ഥാൻ പൗരനായ റംസി യൂസഫ് എന്ന വ്യക്തി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണത്തിന് ശേഷം അമേരിക്കയിൽ നിന്ന് രക്ഷപെട്ട് 1994-ലെ വേനൽക്കാലത്ത് ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്ത റംസി യൂസഫ് അവിടെവെച്ച് ‘ബോജിങ്ക പ്ലോട്ട്’ എന്നറിയപ്പെട്ട ഒരു ഭീകരാക്രമണ പരമ്പരയ്ക്കുള്ള പദ്ധതി തയ്യാറാക്കി. 12 അമേരിക്കൻ വിമാനങ്ങൾ ബോംബ് വച്ച് തകർക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.

കൂടാതെ, അക്കാലത്ത് മനില സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വധിക്കാനും യൂസഫ് ഗൂഢാലോചന നടത്തിയിരുന്നു. ഈ സംഭവങ്ങളുടെയെല്ലാം ഞെട്ടിക്കുന്ന വിശദാംശങ്ങൾ അറിയാൻ ഈ വീഡിയോ കാണുക.