
ക്ഷാമബത്ത 2 ശതമാനം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശ്; കുടിശിക പണമായി നൽകും!
ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി അരുണാചൽ പ്രദേശും
ക്ഷാമബത്ത 2 ശതമാനം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു . ഇന്നലെയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
2025 ജനുവരി പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്തയാണ് പ്രഖ്യാപിച്ചത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ക്ഷാമബത്ത കുടിശിക പണമായി നൽകും. ഇതോടെ ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക ഇല്ലാത്ത സംസ്ഥാനമായി അരുണാചൽ പ്രദേശ് മാറി.
ജീവനക്കാരുടെയും വിരമിച്ചവരുടെയും ക്ഷേമത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്നും പണപ്പെരുപ്പം മൂലമുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്നതാണ് ലക്ഷ്യമെന്നും ഖണ്ഡു പറഞ്ഞു.സർക്കാർ ജീവനക്കാർ തങ്ങളുടെ കർത്തവ്യങ്ങൾ അങ്ങേയറ്റം ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും നിർവഹിച്ചുകൊണ്ട് തീരുമാനത്തിന് പ്രതിഫലം നൽകുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
അതേ സമയം കേരളത്തിൽ ക്ഷാമബത്ത കുടിശിക 18 ശതമാനം ആണ്. 6 ഗഡുക്കളാണ് കുടിശിക . ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ ആണ് കേരളം. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം ആണ്.