
മേജർ സോക്കർ ലീഗിൽ ഇൻ്റർ മിയാമിക്ക് തകർപ്പൻ ജയം. ന്യൂ യോർക്ക് റെഡ് ബുൾസിനെയാണ് മിയാമി തകർത്തത്.ഒന്നിനെതിരെ നാല് ഗോളിനായിരുന്നു മിയാമിയുടെ ജയം. ഇതോടെ പോയിൻ്റ് നിലയിൽ മിയാമി നാലാം സ്ഥാനത്തേക്ക് കുതിച്ചു. 10 മൽസരങ്ങളിൽ നിന്ന് 6 ജയവും 3 സമനിലയും ഒരു തോൽവിയും ആണ് മിയാമിയുടെ സമ്പാദ്യം.
ആദ്യ അവസാനം മെസി നിറഞ്ഞു കളിച്ച മൽസരത്തിൽ ആദ്യ 3 ഗോളുകളും മിയാമി നേടിയതോടെ ന്യൂയോർക്ക് റെഡ് ബുൾസ് തകർന്നു. ഒമ്പതാം മിനിട്ടിൽ ഫാഫയിലൂടെ മിയാമി മുന്നിൽ എത്തി. 30 , 39 മിനിട്ടുകളിൽ മാർസെലോ, സുവാരസ് എന്നിവരും ഗോൾ നേടിയതോടെ മിയാമി ഗോൾ 3 എന്ന നിലയിൽ എത്തി. 43 ആം മിനിട്ടിൽ എറികിലൂടെ റെഡ് ബുൾസ് ഒരു ഗോൾ മടക്കി.
മെസിയുടെ 67 ആം മിനിട്ടിലെ ഇടതുകാൽ ഷോർട്ട് റേഞ്ച് ഷോട്ട് വലയിലേക്ക് പതിച്ചതോടെ ഇനി ഒരു തിരിച്ച് വരവ് ഇല്ലെന്ന് റെഡ് ബുൾസിന് മനസിലായി. 2025 ൽ ഇൻ്റർ മിയാമിക്ക് വേണ്ടി 13 മൽസരങ്ങളിൽ നിന്ന് 8 ഗോൾ മെസി നേടി. ഒപ്പം 3 അസിസ്റ്റും മെസിയുടെ ഭാഗത്ത് നിന്നുണ്ടായി. 2026 ലോകകപ്പിനുള്ള ഊർജമാണ് മെസി സംഭരിക്കുന്നത്. 37 വയസുള്ള മെസി 2026 ൽ ലോകകപ്പും നേടി ചരിത്രം സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.