
സർക്കാർ ജെറ്റ് വിമാനത്തിൽ കളികാണാൻ പറക്കുന്ന കാശ് പട്ടേൽ; ഇന്ത്യൻ വംശജനായ അമേരിക്കൻ എഫ്.ബി.ഐ ഡയറക്ടർക്കെതിരെ അന്വേഷണത്തിന് സാധ്യത
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേല്‍ സർക്കാർ വിമാനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് സാധ്യത. സെനറ്റ് ഡെമോക്രാറ്റുകൾ ഈ വിവരങ്ങൾ പരിശോധിക്കാൻ യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രകളുടെ ഉദ്ദേശ്യം, ചെലവഴിച്ച പണം, വ്യക്തിപരമായ യാത്രകൾക്ക് സർക്കാർ പണം തിരിച്ചടച്ചോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കുമെന്ന് സിബിഎസ് റിപ്പോർട്ട് ചെയ്യുന്നു.
യാത്രകൾ കളിക്കളത്തിലേക്കും കാമുകിയെ കാണാനും
ഏപ്രിൽ മാസത്തിൽ കാഷ് പട്ടേല്‍ പങ്കെടുത്ത നിരവധി പരിപാടികൾ അദ്ദേഹത്തിന്റെ യാത്രാവിവരങ്ങളുമായി ഒത്തുനോക്കി, എഫ്ബിഐ വിമാനം ഉപയോഗിച്ചോ എന്നും വ്യക്തിപരമായ യാത്രകൾക്ക് പണം തിരിച്ചടച്ചോ എന്നും കണ്ടെത്താനാകും. ഏപ്രിൽ 5 ന് എഫ്ബിഐ സംഘടിപ്പിച്ച ചാരിറ്റി ഹോക്കി മത്സരത്തിൽ കാഷ് പട്ടേല്‍ പങ്കെടുത്തു. അടുത്ത ദിവസം അദ്ദേഹത്തിന്റെ വിമാനം ജെഎഫ്കെ എയർപോർട്ടിലേക്ക് മടങ്ങി. വാഷിംഗ്ടൺ ക്യാപിറ്റൽസ് താരം അലക്സ് ഒവെച്കിൻ എൻഎച്ച്എൽ സ്കോറിംഗ് റെക്കോർഡ് തകർത്ത ഹോക്കി മത്സരത്തിൽ പട്ടേലിനെയും കണ്ടിരുന്നു.

ലാസ് വെഗാസിലെ വീടുകളിലേക്കും കൺട്രി ഗായികയായ അലക്സിസ് വിൽക്കിൻസ് താമസിക്കുന്ന നാഷ്വില്ലിലേക്കും എഫ്ബിഐയുടെ ഗൾഫ്സ്ട്രീം 5 വിമാനങ്ങൾ പട്ടേൽ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. മാർച്ച് 7 ന് ലാസ് വെഗാസിലേക്കും മാർച്ച് 24 ന് നാഷ്വില്ലിലേക്കും നടത്തിയ വാരാന്ത്യ യാത്രകൾ ഉൾപ്പെടെ പട്ടേലിന്റെ നിരവധി യാത്രകൾ പൊതു ഫ്ലൈറ്റ് ട്രാക്കറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യക്തിപരമായ യാത്രകൾക്ക് സർക്കാർ വിമാനം ഉപയോഗിക്കാം
വ്യക്തിപരമായ യാത്രകൾക്കും മറ്റ് ആവശ്യങ്ങൾക്കും സർക്കാർ വിമാനം എത്ര തവണ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഡയറക്ടർക്കാണ് എന്ന് സിബിഎസ് റിപ്പോർട്ട് പറയുന്നു. 2013 ൽ എഫ്ബിഐ വിമാനങ്ങൾ ‘ദൗത്യേതര’ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ജിഎഒ അന്വേഷിക്കുകയും വിമാനങ്ങൾ ഡയറക്ടറും അറ്റോർണി ജനറലും എത്ര തവണ ഉപയോഗിക്കുന്നു എന്നതിന്റെ വിശദമായ കണക്കുകൾ നൽകുകയും ചെയ്തിരുന്നു

കൂടുതൽ സമയം നൈറ്റ് ക്ലബ്ബുകളിൽ
മുൻ എഫ്ബിഐ ഉദ്യോഗസ്ഥനായ ഫ്രാങ്ക് ഫിഗ്ലിയൂസി, കാഷ് പട്ടേല്‍ ഓഫീസിനേക്കാൾ കൂടുതൽ സമയം രാത്രി ക്ലബ്ബുകളിലാണ് ചെലവഴിക്കുന്നതെന്നും ഇത് എഫ്ബിഐ ആസ്ഥാനത്ത് വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുവെന്നും ആരോപിച്ചു. കശ് പട്ടേൽ മിക്കപ്പോഴും ലാസ് വെഗാസിലെ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.