Kerala Government News

ക്ഷാമബത്ത കുടിശിക: കൃഷി വകുപ്പ് ജീവനക്കാർക്ക് ലക്ഷങ്ങളുടെ നഷ്ടം

തിരുവനന്തപുരം: ക്ഷാമബത്ത കുടിശ്ശിക 18 ശതമാനമായി ഉയർന്നതോടെ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ലക്ഷങ്ങളാണെന്ന് കണക്കുകൾ. സംസ്ഥാനത്തെ കൃഷി വകുപ്പിലെ 9083 ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക മൂലം വർഷം 49680 രൂപ മുതൽ 267192 രൂപ വരെയാണ് നഷ്ടം സംഭവിക്കുന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധികാരത്തിൽ വന്നതിന് ശേഷം മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

2021 ജനുവരി, ജൂലൈ, 2022 ജനുവരി മാസങ്ങളിലെ ക്ഷാമബത്തയാണ് മന്ത്രി അനുവദിച്ചത്. എന്നാൽ പ്രഖ്യാപിച്ച ഈ മൂന്ന് ഗഡു ക്ഷാമബത്തയുടെയും കുടിശ്ശിക ബാലഗോപാൽ നിഷേധിച്ചു. ഇത് മൂലം സർക്കാർ ജീവനക്കാർക്ക് 117 മാസത്തെ ക്ഷാമബത്തയാണ് നഷ്ടപ്പെട്ടത്. ഇടതുഭരണത്തിൽ 117 ഡിഎ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം ഓരോ ജീവനക്കാരനും 71760 രൂപ മുതൽ 520416 രൂപ വരെ നഷ്ടം സംഭവിച്ചു.

മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശ്ശിക തുക പ്രൊവിഡൻറ് ഫണ്ടിൽ ലയിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഐഎഎസ്, ഐപിഎസ്, ജുഡീഷ്യൽ ഓഫീസർമാർക്ക് മാത്രമാണ് ക്ഷാമബത്തയുടെ കുടിശ്ശിക നൽകുന്നത്.

18 ശതമാനം ക്ഷാമബത്ത കുടിശ്ശികയായതോടെ സംസ്ഥാന കൃഷി വകുപ്പ് ജീവനക്കാർക്ക് തസ്തികയും അടിസ്ഥാന ശമ്പളവും അനുസരിച്ച് ഒരു വർഷം ഉണ്ടാകുന്ന നഷ്ടം താഴെക്കൊടുക്കുന്നു:

PostBasic PayAnnual Loss
DIRECTOR (PPM CELL)123700267192
Additional Director112800243648
Agricultural Expert95600206496
Credit Specialist95600206496
Deputy Director63700137592
Assistant Director59300128088
Administrative Assistant56500122040
Technical Assistant55200119232
Agricultural Officer55200119232
Senior Superintendent51400111024
Agricultural Field Officer50200108432
Agricultural Assistant (SG)4340093744
Agricultural Assistant Grade I3740080784
UD Clerk3560076896
LD Clerk2650057240
LD Typist2650057240
Office Attendant2300049680