Book

500 കോടി രൂപയുടെ നിധി കണ്ടെത്തിയ കഥ

150 സ്വർണ്ണക്കട്ടികൾ, ആയിരം വെള്ളി പലകകൾ, എണ്ണമറ്റ സ്വർണ്ണ നാണയങ്ങൾ നിറച്ച 50-ൽ അധികം പെട്ടികൾ എന്നിവയായിരുന്നു 400 വർഷങ്ങൾക്ക് മുൻപ് കൊടുംകാറ്റിൽ പെട്ട് മുങ്ങുന്ന സമയത്ത് ‘നുസ്ട്രാ സെനോറാ ഡി അറ്റോക്ക’ എന്ന സ്പാനിഷ് കപ്പലിലുണ്ടായിരുന്നത്. നൂറ്റാണ്ടുകളായി പലരുടെയും ഭാവനയെ ആകർഷിച്ച, ചരിത്രത്തിലെ ഏറ്റവും വലിയ ഈ നിധിയുടെ ഏകദേശ മൂല്യം 500 കോടി രൂപയോളമാണ്.

എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചിരുന്ന ഈ നിധി കണ്ടെത്താനായി തൻ്റെ ജീവിതത്തിലെ നീണ്ട 16 വർഷങ്ങൾ സമർപ്പിച്ച Mel Fisher എന്ന ഒരു സാഹസികൻ ഉണ്ടായിരുന്നു. പല വെല്ലുവിളികളെയും തടസ്സങ്ങളെയും അതിജീവിച്ച്, പലരും അസാധ്യമെന്ന് കരുതിയ ഒരു സ്വപ്നത്തിനു പിന്നാലെ അസാമാന്യമായ നിശ്ചയദാർഢ്യത്തോടും അഭിനിവേശത്തോടും മുന്നോട്ടു പോയ Melൻ്റെ കഥ കേൾക്കാൻ വീഡിയോ കാണുക.