News

കളിക്കുന്നതിനിടെ ചക്ക വീണ് ഒമ്പതുവയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്ക്കൽ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു. കാലൊടി കുഞ്ഞലവിയുടെ മകൾ, ചങ്കുവെട്ടി സ്വദേശിനി ആയിഷ തെസ്‌നി ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

പെട്ടെന്ന് ചക്ക മുഖത്തേക്ക് വീണതിനെ തുടർന്ന്, കുട്ടി സമീപത്തെ പാറയിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഈ സംഭവം പ്രദേശത്ത് വലിയ ദുഃഖത്തിന് ഇടയാക്കി.