CricketIPLSports

ഗുജറാത്ത് ടൈറ്റൻസിനെ പിടിച്ചു കെട്ടാൻ സഞ്ജുവും കൂട്ടരും: IPL 2025 GT vs RR ഇന്ന് അഹമ്മദാബാദിൽ

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025, ഗുജറാത്തിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കാൻ ഇന്ന് രാജസ്ഥാൻ റോയൽസ്, മൽസരം അഹമ്മദാബാദിൽ നടക്കും. മികച്ച വിജയങ്ങളുമായി മുന്നേറുന്ന ഗുജറാത്ത് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, കഴിഞ്ഞ മൽസരത്തിലെ വിജയത്തോടെ ആറാം സ്ഥാനത്തേക്ക് രാജസ്ഥാൻ മുന്നേറിയിരുന്നു. ഈ സീസണിൽ നായക സ്ഥാനത്തേക്ക് കഴിഞ്ഞ മൽസരത്തിൽ തിരിച്ചെത്തിയ സഞ്ജു സാംസൺ വിജയത്തോടെയാണ് തുടങ്ങിയത്.
ഈ സീസണിലെ ആദ്യ മൽസരങ്ങളിൽ താളം കണ്ടെത്താനാകാത്ത ജോഫ്ര ആർച്ചർ കഴിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് രാജസ്ഥാന് ആശ്വാസമേകുന്നുണ്ട്.

മുൻനിര ബാറ്റർമാരായ യശ്വസ്സി ജയ്സ്വാൾ, സഞ്ജു സാംസൺ, റയാൻ പരാഗ് എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനമാണ് അവസാന മൽസരത്തിൽ പഞ്ചാബിനെതിരെ നടത്തിയത്. മധ്യനിരയിൽ നിധീഷ് റാണാ , ഹെറ്റ്മയർ, ധ്രൂവ് ജുറേൽ, വാനിന്ദു ഗസ്വരംഗ എന്നിവരും ഈ സീസണിൽ നല്ല രീതിയിൽ ബാറ്റു ചെയ്യുന്നുണ്ട്. സഞ്ജു സാംസൺ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം രാജസ്ഥാൻ റോയൽസ് മൽസരങ്ങളെ നേരിടുന്ന രീതിയിൽത്തന്നെ പ്രത്യേക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ബോളിംഗ് റൊട്ടേഷനിൽ.

ട്വൻ്റി 20 മൽസരങ്ങളിൽ വ്യക്തമായ രീതിയിൽ ബോളർമാരെ ഉപയോഗിച്ചാൽ മാത്രമേ മികച്ച ഒരു ഫലം ലഭിക്കുകയുള്ളൂ, അതു ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് ഒരു നായകന്റെ പ്രധാന കർത്തവ്യം. ഈ കാര്യങ്ങൾ സഞ്ജുവിന് നടപ്പിലാക്കാൻ കഴിയുന്നു എന്നതാണ് രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന ഘടകം. പഞ്ചാബിനെതിരെ കഴിഞ്ഞ മൽസരത്തിൽ അവരുടെ ഒൻപത് ബാറ്റർമാരെ പുറത്താക്കാൻ കഴിഞ്ഞത് ഇതിനു ഒരു ഉദാഹരണമാണ്. ഡെത്ത് ഓവറുകളിൽ മഹേഷ് തീക്ഷണയും മിഡിൽ ഓവറുകളിൽ വാനിന്ദു ഹസരംഗയും മികച്ച രീതിയിൽ പന്തെറിയുന്നത് രാജസ്ഥാൻ ബോളിംഗ് നിരയിൽ ശക്തി പകരുന്നു.

പതിനെട്ടാം സീസൺ ഐപിഎല്ലിൽ തങ്ങളുടെ ആദ്യ മൽസരം തോറ്റു തുടങ്ങിയ ഗുജറാത്ത് റ്റൈൻസ് അതിനുശേഷം വിജയങ്ങൾ മാത്രമാണ് നേടിയത്. നാലു മൽസരങ്ങളിൽ മൂന്നിലും വിജയിച്ച് ടേബിൾ ടോപ്പിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. മെഗതാരലേലത്തിൽ രാജസ്ഥാൻ കൈവിട്ടുകളഞ്ഞ സൂപ്പർ താരം ജോസ് ബട്ട്ലറിനെ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസാണ്. ഇന്ന് രാജസ്ഥാനെതിരെ മുൻതാരത്തിന്റെ പ്രകടനം ആരാധകർ നിരീക്ഷിക്കുന്നുണ്ട് ഏഴു സീസണുകൾ രാജസ്ഥാനു വേണ്ടി കളിച്ച ജോസ് ബട്ലർ 3000 നു മുകളിൽ റൺസുകൾ നേടിയിട്ടുണ്ട്.
മിസ്റ്ററി ലെഗ് സ്പിന്നർ റാഷിദ് ഖാൻ കൂടുതൽ റൺസ് വഴങ്ങുന്നതും വിക്കറ്റുകൾ നേടാൻ കഴിയാത്തതും ഗുജറാത്തിന് ആശങ്കയാണ്.

മിസ്റ്ററി ലെഗ് സ്പിന്നർ റാഷിദ് ഖാൻ കൂടുതല്‍ റണ്‍സ് വഴങ്ങുന്നതും വിക്കറ്റുകള്‍ നേടാൻ കഴിയാത്തതും ഗുജറാത്തിന് ആശങ്കയാണ്. ഐപിഎല്ലിൽ മികച്ച ഇക്കണോമിയിൽ പന്തെറിഞ്ഞിരുന്ന താരമാണ് റാഷിദ് ഖാൻ. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു പോയ കാഗിസോ റബാദയുടെ തിരിച്ചു വരവിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ടീം ഇതുവരെ നൽകിയിട്ടില്ല. അദ്ദേഹത്തിനു പകരം ഇഷാന്ത് ശർമ്മ ഇംപാക്ട് സബ് പ്ലേയറായി പന്തെറിയാൻ സാധ്യതയുണ്ട്. ഗുജറാത്തിനു വേണ്ടി മുഹമ്മദ് സിറാജ് ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അവസാന രണ്ടു മൽസരങ്ങളിലും പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ഈ താരമായിരുന്നു. സിറാജിന്റെ 31 പന്തുകൾ നേരിട്ടിട്ടുള്ള സഞ്ജു സാംസൺ 36 റൺസുകൾ നേടിയിട്ടുണ്ട്, മൂന്നു തവണ സിറാജ് പുറത്താക്കുകയും ചെയ്തു.

മധ്യനിര തന്നെയാണ് ഇരു ടീമുകളുടെയും പ്രധാന ശക്തി കേന്ദ്രം. ഇതിൽ മികച്ച പ്രകടനം നടത്തുന്ന ടീമിന് വിജയ സാധ്യത കൂടുതലാണ്.