Automobile

കാർ വിൽപ്പനയിൽ ഇടിവ്, ടാറ്റാ മോട്ടോർസിനു പുതിയ സാമ്പത്തിക വർഷത്തിൽ മോശം തുടക്കം

ടാറ്റാ മോട്ടോർസിന്റെ മൊത്തത്തിലുള്ള വാഹന വിൽപ്പനയിൽ 2025 ഏപ്രിൽ മാസത്തിൽ 6.1 ശതമാനം കുറവുണ്ടായതായി റിപ്പോർട്ട്. 2024 ഏപ്രിലിൽ 77,521 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത്, ഈ വർഷം ഏപ്രിലിൽ 72,753 യൂണിറ്റുകളാണ് വിറ്റത്.

ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ 7 ശതമാനം കുറവുണ്ടായി. 2024 ഏപ്രിലിലെ 76,399 യൂണിറ്റിൽ നിന്ന് 2025 ഏപ്രിലിൽ ഇത് 70,963 യൂണിറ്റായി കുറഞ്ഞു.

പാസഞ്ചർ വാഹനങ്ങളുടെ (EV ഉൾപ്പെടെ) വിൽപ്പനയിൽ 5 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47,983 യൂണിറ്റുകൾ വിറ്റപ്പോൾ ഈ വർഷം 45,532 യൂണിറ്റുകളാണ് വിറ്റത്. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപ്പനയിൽ 16 ശതമാനം കുറവുണ്ടായി. 2024 ഏപ്രിലിൽ 6,364 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് 2025 ഏപ്രിലിൽ 5,318 യൂണിറ്റുകൾ മാത്രമാണ് വിറ്റത്.

വാണിജ്യ വാഹനങ്ങളുടെ (സിവി) വിൽപ്പനയിൽ 8 ശതമാനം കുറവുണ്ടായി. 2024 ഏപ്രിലിലെ 29,538 യൂണിറ്റിൽ നിന്ന് 2025 ഏപ്രിലിൽ ഇത് 27,221 യൂണിറ്റായി കുറഞ്ഞു. ആഭ്യന്തര വിപണിയിലെ വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 10 ശതമാനം കുറഞ്ഞ് 25,764 യൂണിറ്റായി.

ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം ടാറ്റാ മോട്ടോർസിന് അത്ര മികച്ചതായിരുന്നില്ല എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ സെഗ്മെന്റുകളിലും വിൽപ്പനയിൽ കുറവുണ്ടായിട്ടുണ്ട്.