Automobile

റെനോയുടെ പുതിയ SUV 7-സീറ്റർ ‘ബോറിയൽ’; ഇന്ത്യൻ വിപണിയിൽ ഉടൻ

റെനോയുടെ പുതിയ 7-സീറ്റർ എസ്‌യുവിക്ക് ‘ബോറിയൽ’ എന്ന് പേരിട്ടു. ഈ വാഹനം മൂന്നാം തലമുറ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വരും മാസങ്ങളിൽ ലാറ്റിൻ അമേരിക്കൻ വിപണിയിൽ ആദ്യമായി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അതിനുശേഷം ഇന്ത്യ ഉൾപ്പെടെയുള്ള 70-ൽ അധികം രാജ്യങ്ങളിൽ ഈ വാഹനം എത്തും. പുതിയ റെനോ ഡസ്റ്റർ പുറത്തിറങ്ങിയതിന് ശേഷം 2027-ഓടെ ബോറിയൽ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നു.

ബോറിയലിന്റെ കൂടുതൽ വിവരങ്ങൾ റെനോ പുറത്തുവിട്ടിട്ടില്ലെങ്കിലും, പുതിയ ഡസ്റ്ററുമായി പ്ലാറ്റ്ഫോം, ഡിസൈൻ, ഫീച്ചറുകൾ, എഞ്ചിൻ ഓപ്ഷനുകൾ എന്നിവ പങ്കിടുമെന്ന് കരുതുന്നു. 5-സീറ്റർ ഡസ്റ്ററിനെക്കാൾ വലുതും കൂടുതൽ സൗകര്യങ്ങളുള്ളതുമായിരിക്കും ഈ വാഹനം.

പുതിയ ബോറിയലിൽ Y-ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പ്രകാശിക്കുന്ന റെനോ ലോഗോ, C-പില്ലറിൽ ഘടിപ്പിച്ച ഡോർ ഹാൻഡിലുകൾ, സ്പോർട്ടി വീൽ ആർച്ച് ക്ലാഡിംഗുകൾ എന്നിവ ഉണ്ടാകും.

അകത്ത്, 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 7-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, അർക്കമിസ് ഓഡിയോ സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെവൽ 2 ADAS സ്യൂട്ട് തുടങ്ങിയ ഫീച്ചറുകൾ പ്രതീക്ഷിക്കാം. 140 ബിഎച്ച്പി കരുത്തുള്ള 1.2 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡ് എഞ്ചിനും ഉണ്ടാകാൻ സാധ്യതയുണ്ട്.