InternationalMalayalam Media LIve

നിലവിളിച്ച് പാകിസ്താൻ; ഇന്ത്യയുടെ തിരിച്ചടിയില്‍ പകച്ച് സഹായത്തിനായി കേഴുന്നു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ് വന്നതോടെ പാകിസ്താൻ പരിഭ്രാന്തിയിലായിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് പാകിസ്താൻ പിന്തുണയുള്ള ഭീകരർ ദക്ഷിണ കശ്മീരിലെ പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയത്.

പാകിസ്താനെതിരെ സാമ്പത്തിക ഉപരോധമടക്കം കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ ആലോചിക്കുകയാണ്. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും.

സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ കാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു. സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാകിസ്താനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും.

പാകിസ്താനി വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യന്‍ വ്യോമപാത അടച്ചേക്കും. കപ്പല്‍ ഗതാഗതത്തിനും തടയിടാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ തുറന്ന് കാട്ടും. എംപിമാരുടെ സംഘത്തെ അറബ് രാജ്യങ്ങളിലേക്കയച്ച് സാഹചര്യം വിശദീകരിക്കും. മന്ത്രിസഭ യോഗത്തിന് ശേഷം വിവിധ മന്ത്രാലയ സെക്രട്ടറിമാരുമായും മോദി കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്കാന്‍ സാഹചര്യവും, സമയവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ വിശദമായ പദ്ധതി സൈന്യം പ്രധാനമന്ത്രിക്ക് നല്‍കും.പ്രധാനമന്ത്രിയുടെ അനുമതിയോടെയാകും ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക.

ഇന്നലെ മുതല്‍ സൈന്യത്തിന് തിരിച്ചടിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് ഇന്ത്യ. പഹൽഗാമിലെ വിനോദ സഞ്ചാരികളുടെ കൂട്ടക്കൊല വെറുതെ വിടില്ലെന്ന് ഇന്ത്യ ആവർത്തിക്കുകയാണ്. ഭീകരവാദത്തിന് തക്കതായ മറുപടി നൽകാൻ ഇന്ത്യ തീരുമാനിച്ചതോടെ പാകിസ്താൻ പരിഭ്രാന്തിയിലായിരിക്കുകയാണ്.

ഇതിന് മുൻപും വലിയ ഭീകരാക്രമണങ്ങൾ ഉണ്ടായപ്പോൾ ഇന്ത്യ തിരിച്ചടിച്ചിട്ടുണ്ട്. 2016-ൽ ഉറിയിലെ സൈനിക കേന്ദ്രത്തിലും 2019-ൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുമുണ്ടായ ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യ അതിർത്തി കടന്ന് സൈനിക നടപടി നടത്തിയിരുന്നു. ഇന്ത്യ 24 മുതൽ 36 മണിക്കൂറിനുള്ളിൽ സൈനിക നടപടി നടത്തുമെന്ന് വിശ്വസനീയമായ രഹസ്യവിവരം ലഭിച്ചതായി പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി അത്താവുള്ള താരാർ ഏപ്രിൽ 29-ന് പ്രസ്താവന പുറത്തിറക്കി.

പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടന ലഷ്കർ-ഇ-ത്വയ്ബയുടെ മറവിലുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തി. കശ്മീരിൽ പാകിസ്താൻ സൈന്യത്തിന്റെയും ചാര സംഘടനയായ ഐഎസ്ഐയുടെയും പങ്കാളിത്തവും അംഗീകാരവുമില്ലാതെ ഒരു വലിയ ഭീകരാക്രമണം പോലും നടക്കില്ല.

അടുത്ത 24-36 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി ആരംഭിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. അത്തരം നടപടി ഉണ്ടായാൽ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ പാക്ക് മന്ത്രി, ഇന്ത്യ സ്വയം ജഡ‍്ജിയും ആരാച്ചാരുമാകുകയാണെന്നും ആരോപിച്ചതായും റിപ്പോർട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണസ്വാതന്ത്ര്യം നൽകിയെന്ന റിപ്പോർട്ടു പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്ക് മന്ത്രിയുടെ പ്രസ്താവന.