News

റെയിൽവേയുടെ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസ്; തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക്

തിരുവനന്തപുരം: യാത്രക്കാർക്ക് ആശ്വാസമായി തെക്കൻ റെയിൽവേയുടെ പുതിയ അറിയിപ്പ്. തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ.

കൊല്ലം, ഷൊർണൂർ വഴിയാണ് ഈ പ്രത്യേക സർവീസ് നടത്തുക. എല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും ട്രെയിൻ ഉണ്ടാകും. കേരളത്തിൽ കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജംഗ്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകും.

മെയ് 5, 12, 19, 26, ജൂൺ 2, 10 തീയതികളിൽ തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ 06163 അന്ത്യോദയ സ്പെഷ്യൽ എക്സ്പ്രസ് സർവീസ് നടത്തും. ഈ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 5:15ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6:50ന് മംഗളൂരുവിൽ എത്തും.

തിരികെ മംഗളൂരുവിൽ നിന്ന് മെയ് 6, 13, 20, 27, ജൂൺ 3, 10 തീയതികളിൽ തിരുവനന്തപുരത്തേക്ക് മടക്ക സർവീസ് ഉണ്ടാകും. മംഗളൂരുവിൽ നിന്ന് വൈകുന്നേരം 4:00ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6:35ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തും.