News

ക്ഷാമബത്ത 2 ശതമാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ; കുടിശിക പണമായി നൽകും!

ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ഹരിയാന; കുടിശികയിൽ കേരളം നമ്പർ വൺ

ക്ഷാമബത്ത വർദ്ധിപ്പിച്ച് ഹരിയാന സർക്കാർ. 2 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ആണ് ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. 2025 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്തയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ഹരിയാന മാറി.

ഏപ്രിലിലെ ശമ്പളത്തിൽ പുതുക്കിയ ക്ഷാമബത്ത നൽകും. മെയ് മാസം ലഭിക്കുന്ന ശമ്പളത്തിൽ പുതിയ ക്ഷാമബത്തയും കിട്ടും. മാത്രമല്ല കുടിശികയും മെയ് മാസം വിതരണം ചെയ്യും. മാത്രമല്ല 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള ക്ഷാമബത്ത കുടിശിക പണമായും നൽകും.

അതേ സമയം ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ് കേരളം. 6 ഗഡുക്കളാണ് കേരളത്തിൽ ക്ഷാമബത്ത കുടിശിക. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക നൽകാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം തന്നെ.

കേരളത്തിലെ ക്ഷാമബത്ത കുടിശിക ഇങ്ങനെ:

  • 01.07.22 3 %
  • 01.01.23 4 %
  • 01.07.23 3 %
  • 01.01.24 3 %
  • 01.07.24 3 %
  • 01.01.25 2%
  • ആകെ : 18 %