
ക്ഷേമ പെൻഷൻ കുടിശിക ഒരു ഗഡു കൂടി നൽകാൻ തീരുമാനം; കുടിശിക കിട്ടാൻ തെരഞ്ഞെടുപ്പ് വരേണ്ട അവസ്ഥ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്ഷേമ പെൻഷൻ കുടിശിക ഒരു ഗഡു കൂടി നൽകാൻ തീരുമാനം. നിലവിൽ 3 ഗഡുക്കളാണ് ക്ഷേമ പെൻഷൻ കുടിശിക. മെയ് മാസത്തെ ക്ഷേമ പെൻഷനോടൊപ്പം ഒരു ഗഡു കുടിശിക കൂടി തരുമെന്ന പ്രഖ്യാപിച്ചതോടെ ഇനി നൽകാൻ ഉള്ളത് 2 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ആണ്.
മെയ് മാസം പകുതിക്ക് ശേഷം വിതരണം ചെയ്യുമെന്നാണ് ബാലഗോപാൽ വാഗ്ദാനം.മെയ് പകുതിയിൽ നിലമ്പൂരിൽ ഇലക്ഷൻ നടക്കും എന്നാണ് സൂചന. ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് 5 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ഉണ്ടായിരുന്നു.
ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെയാണ് ക്ഷേമ പെൻഷൻ കുടിശിക കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചിൽ 2 ഗഡു കുടിശിക ഇതുവരെ നൽകി. കുടിശിക ലഭിക്കാൻ തെരഞ്ഞെടുപ്പുകൾ വരണം എന്ന് വ്യക്തം.
അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3,200 രൂപവീതം ലഭിക്കും.