News

ഡോ. വി. വേണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായേക്കും

മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തുമെന്ന് സൂചന. 2024 ആഗസ്തിലാണ് വേണു ചീഫ് സെക്രട്ടറിയായി വിരമിച്ചത്. പിന്നാലെ വേണുവിന്റെ ഭാര്യ ശാരദ മുരളിധരൻ ചീഫ് സെക്രട്ടറിയായി. .

എം. ശിവശങ്കരൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉണ്ടായിരുന്ന സമയത്ത് തുടങ്ങിയ അടുപ്പമാണ് മുഖ്യമന്ത്രിയും വേണുവും തമ്മിൽ. ജാമ്യം ലഭിച്ച് ശിവശങ്കരൻ പുറത്തിറങ്ങിയപ്പോൾ ഫേസ് ബുക്ക് പോസ്റ്റിട്ട് പിന്തുണ നൽകിയ ഏക മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു വേണു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ തുടർന്നാണ് പ്രൈവറ്റ് സെക്രട്ടറി കസേരയിൽ ഒഴിവ് വന്നത്. പിണറായി വിജയൻ തന്നെയാണ് കെ.കെ. രാഗേഷിന്റെ പേര് ജില്ലാ സെക്രട്ടറിയായി നിർദ്ദേശിച്ചത്. പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ. രാഗേഷ് ശോഭിക്കുന്നില്ലെന്ന നിരീക്ഷണം പിണറായിക്കുണ്ടായിരുന്നുവെന്നാണ് സൂചന. കെ.കെ. രാഗേഷിന് പകരം രാഷ്ട്രീയക്കാരനായ ഒരാൾ പ്രൈവറ്റ് സെക്രട്ടറിയാകട്ടെ എന്ന നിർദ്ദേശവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും.