News

എടുത്തത് 29450 കോടി, തിരിച്ചടച്ചത് 6060 കോടിയും! കിഫ്ബി ബാധ്യതയും അടുത്ത സർക്കാരിന്റെ തലയിൽ

അടുത്ത സർക്കാരിന് കിഫ്ബി വക എട്ടിൻ്റെ പണി. കിഫ്ബി എടുത്ത വായ്പകളുടെ തിരിച്ചടവ് അടുത്ത സർക്കാരിന് വൻ ബാധ്യതയായി മാറും. കിഫ്ബി എടുത്ത വായ്പയിൽ 23,391.03 കോടി രൂപ അടയ്ക്കാൻ ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

29451.67 കോടി രൂപയാണ് കിഫ് ബി വായ്പയായി എടുത്തത്. ഇതിൽ 6060. 64 കോടി രൂപ മാത്രമാണ് അടച്ച് തീർത്തത്. മസാല ബോണ്ട് വഴി എടുത്ത 2150 കോടി അടച്ച് തീർത്തിട്ടുണ്ട്. 9. 723 ശതമാനം ആയിരുന്നു ഇതിൻ്റെ പലിശ . മസാല ബോണ്ടിലെ തിരിച്ചടവിൽ പലിശ മാത്രം 1000 കോടിക്ക് മുകളിൽ ആയി. കെ.എസ്.എഫ്.ഇ ബോണ്ട് വഴി സമാഹരിച്ച 1668.51 കോടിയിൽ തിരിച്ചടച്ചത് 543. 89 കോടി മാത്രമാണ്.

8.3 ശതമാനം മുതൽ 10.20 ശതമാനം വരെയാണ് വായ്പകളുടെ പലിശ നിരക്ക്. പലിശ കൂടി കണക്കാക്കുമ്പോൾ കിഫ് ബിയുടെ വായ്പ തിരിച്ചടവ് ബാധ്യത ഇനിയും ഉയരും . 8 വർഷത്തോളമായി വായ്പ പല സ്ഥലത്ത് നിന്ന് എടുത്തിട്ടും തിരിച്ചടച്ചത് 6060.64 കോടി മാത്രമാണ്. തിരിച്ചടവ് 20 ശതമാനത്തിൽ താഴെ എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. കിഫ്ബി ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തികരിക്കാൻ 55000 കോടി രൂപ ഇനിയും കണ്ടെത്തണം. അത് ഇനി എവിടെ നിന്ന് കണ്ടെത്തും എന്ന് ചോദ്യമാണ് ഉയരുന്നത്.