
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അരങ്ങേറ്റക്കാരുടെ പട്ടികയിൽ ഒരാൾ കൂടി, ഷെയ്ഖ് റഷീദ് . തിങ്കളാഴ്ച ഏകാന സ്റ്റേഡിയത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കളത്തിലിറങ്ങുമ്പോൾ. ഐപിഎൽ 2025 ലേലത്തിൽ നിന്ന് 30 ലക്ഷം രൂപയ്ക്ക് സിഎസ്കെ ഈ ആന്ധ്രാക്കാരനെ തിരഞ്ഞെടുത്തു. 2023 മുതൽ റഷീദ് സിഎസ്കെ ക്യാമ്പിൽ ഉണ്ട്, പക്ഷേ തിങ്കളാഴ്ചയാണ് തന്റെ ആദ്യ ഐപിഎൽ 2025 മത്സരം കളിക്കുന്നത്.
2022 ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഷെയ്ഖ് റഷീദ്. ആന്ധ്രാ ടീമിലെ സ്ഥിരാംഗമാണ്. 19 മത്സരങ്ങളിൽ നിന്ന് 46.04 ശരാശരിയിൽ 1204 റൺസ് ഷെയ്ഖ് റഷീദ് നേടിയിട്ടുണ്ട്. 17 ടി20 മത്സരങ്ങളിൽ നിന്ന് 29.33 ശരാശരിയിൽ 352 റൺസും 127.07 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
THE SHOTS OF SHAIK RASHEED ON HIS CSK DEBUT 💛 pic.twitter.com/OUjoQbdhCq
— Johns. (@CricCrazyJohns) April 14, 2025
സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ഷെയ്ഖ് റഷീദിന്റെ ഐപിഎൽ അരങ്ങേറ്റം ചെന്നൈ സൂപ്പർ കിംഗ്സിനും ഇന്ത്യൻ ക്രിക്കറ്റിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്.