
മെസിക്ക് ഗോളടിക്കാനായില്ല. മേജർ ലീഗ് സോക്കറിൽ സമനില കൊണ്ട് തൃപ്തിപ്പെട്ട് ഇൻ്റർമിയാമി. ചിക്കാഗോ ഫയർ എഫ് സി യാണ് ഇൻ്റർമിയാമിയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ഗോളെന്ന് ഉറപ്പിച്ച മെസിയുടെ രണ്ട് ഫ്രീകിക്കുകൾക്ക് ക്രോസ് ബാർ വിനയായി.
Lionel Messi hits the crossbar off the free kick for Inter Miami! pic.twitter.com/D3Nnc3O8EA
— Roy Nemer (@RoyNemer) April 13, 2025
പോയിൻ്റ് നിലയിൽ നാലാം സ്ഥാനത്താണ് മെസിയുടെ ഇൻ്റർ മിയാമി.7 മൽസരങ്ങളിൽ 4 ജയവും 3 സമനിലയും അടക്കം 15 പോയിൻ്റാണ് ഇൻ്റർമിയാമിക്ക് ഉള്ളത്. 8 മൽസ രങ്ങളിൽ നിന്ന് 18 പോയിൻ്റുള്ള കൊളംബസ് ആണ് മേജർ സോക്കർ ലീഗിൽ ഒന്നാമത്.
ഇന്നത്തെ മത്സരം ജയിച്ചിരുന്നെങ്കിൽ മെസിയുടെ ടീമിന് പോയിൻ്റ് നിലയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. നിർഭാഗ്യം ആണ് വിനയായത്.ഏപ്രിൽ 20 ന് ഒന്നാം സ്ഥാനത്തുള്ള കൊളംബസിനെതിരെയാണ് ഇൻ്റർ മിയാമിയുടെ അടുത്ത മൽസരം.
കഴിഞ്ഞ ആഴ്ച അവസാനം നടന്ന കോൺ കാഫ് ക്വാർട്ടർ ഫൈനലിൽ മെസിയുടെ മികവിൽ ഇൻ്റർമിയാമി ജയിച്ചിരുന്നു. ഇരുപാദങ്ങളിലായി നടന്ന മൽസരത്തിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ലോസ് ഏഞ്ചൽസ് എഫ്സി മെസിയുടെ അൽഭുത പ്രകടനത്തിൽ അവിശ്വസനിയമായി തകരുക ആയിരുന്നു. മെസിയുടെ രണ്ട് ഗോളും ഫെഡറി കോ യുടെ ഒരു ഗോളും ലോസ് ഏഞ്ചൽസിൻ്റെ കഥ കഴിച്ചു.