
Job Vacancy
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ് | Job Vacancy
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: സി.ഒ ആന്‍ഡ് പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം ടൈപിങ്, ടാലി പരിജ്ഞാനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഏപ്രില്‍ 21ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം.
താൽക്കാലിക ഒഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.