CricketIPLSports

മാതാപിതാക്കളെ സാക്ഷിയാക്കി റെക്കോർഡുകള്‍ അടിച്ചുതകർത്ത അഭിഷേക് ശർമ!

ഇൻഡ്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ തകർപ്പൻ പ്രകടനമാണ് സൺ റൈസേഴ്സ് ഓപ്പണർ അഭിഷേക് ശർമ്മ നടത്തിയത്. 55 പന്തുകളിൽ നിന്നും 141 റൺസുകളെടുത്ത താരം സൺറൈസേഴ്സിനെ ഐ പി എൽ ചരിത്രത്തിലെ രണ്ടാമത്തെ റൺ ചെയ്തിംഗനു അടുത്തുവരെ എത്തിച്ചിട്ടാണ് പുറത്തായത്. പത്തു സിക്സുകളും ‘14 ബൗണ്ടറികളും അടങ്ങിയതായിരുന്നു താരത്തിന്റെ ഈ ഇന്നിംഗ്സ്.

ഈ പ്രയാണത്തിനു സാക്ഷ്യം വഹിക്കാൻ താരത്തിന്റെ മാതാപിതാക്കളും ഗാലറിയിൽ ഉണ്ടായിരുന്നു, മൽസരശേഷം അഭിഷേകിൻ്റെ മാതാവ് എക്സിൽ പങ്കിട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്ത് വൈകാരികമായി വൈറലാകുകയാണ്. ‘’ മൽസരം ജയിച്ചതിൽ എല്ലാവരും സന്തോഷത്തിലാണ്, എനിക്കും സന്തോഷമുണ്ട് , ഹൈദരാബാദ് മുഴുവൻ സന്തോഷത്തിലാണ് , നേരത്തേ ഒരു ഇടവേള ഉണ്ടായെങ്കിലും ഇനി അങ്ങനെയല്ലാ ‘ഇത് തുടർന്നു കൊണ്ടിരിക്കൂ” എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഭിഷേകിന്റെ അമ്മ പറഞ്ഞു.

മത്സരത്തിന് ശേഷം സണ്‍റൈസേഴ്സ് സഹ ഉടമ കാവ്യ മാരൻ അഭിഷേകിന്റെ മാതാപിതാക്കളായ മഞ്ജു ശർമ്മയെയും രാജ്കുമാർ ശർമ്മയെയും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ മൽസരത്തിനു ശേഷം പനി ബാധിച്ചിരുന്നതായി അഭിഷേക് ശർമ്മ വെളിപ്പെടുത്തി, യുവരാജ് സിംഗ്, സൂര്യകുമാർ എന്നിവർ നൽകിയ പിന്തുണയുടെ ഫലമായിരുന്നു ഈ പ്രകാടനമെന്ന് താരം വെളിപ്പെടുത്തി.

‘സത്യത്തിൽ എനിക്ക് നാലു ദിവസങ്ങളായി പനിയായിരുന്നു, പക്ഷേ യുവരാജ് സിംഗ്, സൂര്യകുമാർ യാദവ് എന്നിവർ തുടർച്ചയായി എന്നെ വിളിച്ചു പിന്തുണ നൽകിയിരുന്നു , അവരോട് എനിക്ക് വളരെയധികം നന്ദിയുണ്ട്, എനിക്ക് ഇതുപോലെ ഒരു പ്രകടനം നടത്താൻ കഴിയുമെന്ന് അവർക്കറിയാമായിരുന്നു, വ്യക്തി എന്ന നിലയിൽ ഒരു പക്ഷേ സ്വന്തമായി പോലും സംശയിച്ചു തുടങ്ങാം. പക്ഷേ. അവർ എന്നിൽ വിശ്വസിച്ചു. അവരെപ്പോലുള്ള ഒരാൾ നിങ്ങളിൽ വിശ്വസിക്കുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുമെന്നും അഭിഷേക് ശർമ്മ പറഞ്ഞു.

ആദ്യ അഞ്ചു മൽസരങ്ങളിൽ 51 റൺസുകൾ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം, ഒരു പക്ഷേ തുടർ മൽസരങ്ങളിൽ അഭിഷേക് ടീമിലുണ്ടാകുമോ എന്നു പോലും ആരാധകർ ചിന്തിച്ചുവെങ്കിലും സൺ റെസേഴ്സ് മാനേജ്മെന്റ് ‘തന്നിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലം കൂടിയായിരുന്നു ഈ പ്രകടനം.