
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ഇന്നത്തെ ആദ്യ മൽസരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. പതിനെട്ടാം സീസണിലെ ആദ്യ 25 മൽസരങ്ങൾ പൂർത്തിയാക്കുമ്പോൾ കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടിയിലെ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന താരങ്ങൾ ഈ രണ്ടു ടീമുകളിൽ നിന്നാണ്. ഇരു ടീമിൻ്റെയും ബാറ്റിംഗ് കരുത്ത് ഇതിൽ നിന്നും മനസിലാക്കാവുന്നതാണ്.
അഞ്ച് മൽസരങ്ങൾ വീതം കളിച്ച ഇരു ടീമുകളിലും ഗുറാത്ത് 4 വിജയങ്ങളും ലക്‌നൗ മൂന്നു വിജയങ്ങളും നേടി, പോയിന്റ് പട്ടികയിൽ GT ഒന്നാ സ്ഥാനത്തും ലക്നൗ ആറാം സ്ഥാനത്തുമാണുള്ളത്. മോശം ബാറ്റിംഗ് ഫോം തുടരുന്നു ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന് ഇന്ന് വലിയ പരീക്ഷണമാണു നേരിടേണ്ടി വരുന്നത്. നിക്കോളാസ് പുരാൻ, ഐഡൻ മർക്രം , മിച്ചൽ മാർഷ് എന്നിവർ റൺസ് നേടുന്നത് പന്തിന് ആശ്വാസമാണ്.
ബി സി സി ഐ യുടെ പിഴ ലഭിച്ചിട്ടും വിവാദ ആഘോഷരീതികൾ തുടർന്നു കൊണ്ടിരിക്കുന്ന ദിഗ് വേഷ് രതിയുടെ ഇന്നത്തെ പുതിയ പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുന്ന മൽസരമാണിത്.
ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലർ എന്നീ താരങ്ങളിൽ ഒരാളെങ്കിലും ഓരോ മൽസരത്തിലും അർധസെഞ്ചുറികൾ നേടുന്നതിനാൽ ബാറ്റിംഗ് നിരയിൽ വലിയ ആശങ്കകളൊന്നും അലട്ടുന്നില്ല. ബോളിംഗിൽ റാഷിദ് ഖാൻ ഫോമിലേക്ക് തിരിച്ചു വരുന്നതിൻ്റെ സൂചനകൾ നൽകിയിട്ടുണ്ട് ഗുജറാത്തിന്.
ഗുജറാത്ത് ടൈറ്റൻസ് (സാധ്യത XII): 1 ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), 2 ബി സായ് സുദർശൻ, 3 ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), 4 ഷെർഫാൻ റൂഥർഫോർഡ്, 5 ഷാരൂഖ് ഖാൻ, 6 രാഹുൽ ടെവാതിയ, 7 വാഷിംഗ്ടൺ സുന്ദർ, 8 റാഷിദ് ഖാൻ, 9 ആർ സായി കിഷോർ 10, മുഹമ്മദ് സിറാജ്, 11, പ്രസിദ് കൃഷ്ണാ 12. അർഷാദ് ഖാൻ /കുൽവന്ത്.
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (സാധ്യത XII): 1 എയ്ഡൻ മർക്രം, 2 മിച്ചൽ മാർഷ്, 3 നിക്കോളാസ് പൂരൻ, 4 ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), 5 ആയുഷ് ബദോണി, 6 ഡേവിഡ് മില്ലർ, 7 അബ്ദുൾ സമദ്, 8 ശാർദുൽ താക്കൂർ, 9 അവേശ് ഖാൻ , 10 ആകാശ് ദീപ്, 11, രവി ബിഷ്ണോയി 12. ദിഗ് വേഷ് രതി