
ടോസ് നേടിയ ലക്നൗ ഗുജറാത്തിനെ ബാറ്റിംഗിന് അയച്ചു. ഇരുടീമിലും ഓരോ മാറ്റങ്ങൾ. മകളുടെ അസുഖം കാരണം മിച്ചൽ മാർഷ് പുറത്തേക്ക് പോകുകയും ഹിമ്മത് സിങ് ടീമിലുൾപ്പെടുകയും ചെയ്തു. എല്ലാതാരങ്ങളും സംഭാവനകള്‍ നല്‍കുന്നതാണ് ഇതുവരെയുള്ള ടീമിന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഗുജറാത്ത ടീം ക്യാപ്റ്റൻ ശുബ്മാൻ ഗില്‍ അഭിപ്രായപ്പെട്ടു. അവസാനത്തെ രണ്ട് വിജയങ്ങള്‍ ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയതായി ലക്നൌ സൂപ്പർ ജെയന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്ത് പറഞ്ഞു.
അഞ്ച് മൽസരങ്ങൾ വീതം കളിച്ച ഇരു ടീമുകളിലും ഗുജറാത്ത് 4 വിജയങ്ങളും ലക്നൗ മൂന്നു വിജയങ്ങളും നേടി, പോയിന്റ് പട്ടികയിൽ GT ഒന്നാം സ്ഥാനത്തും ലക്നൗ ആറാം സ്ഥാനത്തുമാണുള്ളത്. മോശം ബാറ്റിംഗ് ഫോം തുടരുന്ന ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന് ഇന്ന് വലിയ പരീക്ഷണമാണു നേരിടേണ്ടി വരുന്നത്. നിക്കോളാസ് പുരാൻ, ഐഡൻ മർക്രം, മിച്ചൽ മാർഷ് എന്നിവർ റൺസ് നേടുന്നത് പന്തിന് ആശ്വാസമാണ്.
ബിസിസിഐ യുടെ പിഴ ലഭിച്ചിട്ടും വിവാദ ആഘോഷരീതികൾ തുടർന്നു കൊണ്ടിരിക്കുന്ന ദിഗ് വേഷ് രതിയുടെ ഇന്നത്തെ പുതിയ പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുന്ന മൽസരമാണിത്.
ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലർ എന്നീ താരങ്ങളിൽ ഒരാളെങ്കിലും ഓരോ മൽസരത്തിലും അർധസെഞ്ചുറികൾ നേടുന്നതിനാൽ ബാറ്റിംഗ് നിരയിൽ വലിയ ആശങ്കകളൊന്നും അലട്ടുന്നില്ല. ബോളിംഗിൽ റാഷിദ് ഖാൻ ഫോമിലേക്ക് തിരിച്ചു വരുന്നതിൻ്റെ സൂചനകൾ നൽകിയിട്ടുണ്ട് ഗുജറാത്തിന്.