Malayalam Media LIve

അതിരുകടന്ന് സ്വർണവില; പവന് 70,160; പണിക്കൂലി ഉള്‍പ്പെടെ അറിയാം

കേരളത്തിൽ സ്വർണ്ണവില പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റത്തിന് പിന്നാലെ സംസ്ഥാനത്തും സ്വർണ്ണവില സർവകാല റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,000 രൂപ എന്ന നാഴികക്കല്ലാണ് പിന്നിട്ടത്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, ഒരു പവൻ സ്വർണ്ണത്തിന്റെ വില 200 രൂപ വർദ്ധിച്ച് 70,160 രൂപയായിരിക്കുന്നു. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 8,770 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയെന്ന റെക്കോർഡ് വിലയും പഴങ്കഥയായി മാറിയിരിക്കുന്നു.

പണിക്കൂലി ഉൾപ്പെടെ വില

3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് (HUID) ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 75,932 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിനു 9,492 രൂപയും. പൊതുവേ പല വ്യാപാരികളും ശരാശരി 10% പണിക്കൂലിയാണ് ഈടാക്കുന്നതെന്ന് ഓർക്കണം. അങ്ങനെയെങ്കിൽ വില ഇതിലും കൂടുതലായിരിക്കും. ഇനി ഡിസൈനർ ആഭരണങ്ങൾ ആണെങ്കിൽ പണിക്കൂലി 30-35 ശതമാനം വരെയൊക്കെയാകാം.