CricketIPLSports

കൊല്‍കത്തക്ക് ടോസ്; ചെന്നൈക്ക് ബാറ്റിങ്; ധോണിയുടെ കീഴില്‍ മാറ്റങ്ങളുമായി CSK | IPL 2025

ടോസ് നേടിയ കൊല്‍കത്ത നൈറ്റ് റൈഡേഴ്സ് അജിങ്ക്യ രഹാനെ ചെന്നൈയെ ബാറ്റിങിനയച്ചു. കൊല്‍കത്ത നിരയില്‍ സ്പെൻസർ ജോണ്‍സണ്‍ പകരം മോയിൻ അലിയെ ഉള്‍പ്പെടുത്തി. രണ്ടുമാറ്റങ്ങളുമായി ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സില്‍ പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് ചൌദരി എന്നിവർക്ക് പകരം, രാഹുല്‍ തൃപാഠി, അൻഷുല്‍ കാംപോജ് എന്നിവരെ ടീമിലുള്‍പ്പെടുത്തി.

പരിക്കേറ്റ് പുറത്തേക്കു പോയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക് വാദിനു പകരം ഇനിയുള്ള മൽസരങ്ങൾ ചെന്നൈ കളിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ. അഞ്ചു തവണ ചെന്നൈ സൂപ്പർ കിംഗ്സിനെ ചാമ്പ്യൻമാരാക്കിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു.

ഉയർന്ന സ്കോറുകൾ പിന്തുടർന്നd ജയിക്കുന്നതിലുള്ള പോരായ്മകൾ വലിയ ചോദ്യമായി ടീമിനു മുന്നിൽ നിൽക്കുന്നുണ്ട്, അവസാന മൽസരത്തിൽ പിന്തുടർന്ന് 200 മുകളിൽ സ്കോർ ചെയ്യ്തെങ്കിലും വിജയിക്കാനായില്ല. ഫീൽഡിങ്ങിലും ഒരുപാട് പിഴവുകൾ വരുത്തുന്ന ചെന്നൈ താരങ്ങൾ അവസാന മൽസരത്തിൽ കൂടുതൽ അവസരങ്ങൾ ക്യാച്ച് എടുക്കാതെ നഷ്ടപ്പെടുത്തി. ആദ്യ അഞ്ചു മൽസരങ്ങളിൽ ഒരു വിജയ മാത്രം ഇതുവര നേടിയ ടീം പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒൻപതാം സ്ഥാനത്താണുള്ളത്. ഈ സ്ഥിതിയിൽ നിന്നും മികച്ച സാഹചര്യങ്ങൾ സൃഷ്ടിച്ച് ടീമിനെ പ്ലേ ഓഫിലേക്ക് നയിക്കുക എന്നതാണ് പുതിയ ക്യാപ്റ്റൻ്റെ മുന്നിലുള്ള വലിയ വെല്ലുവിളി.

നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ചു മൽസരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് ഈ സീസണിൽ ആറാം സ്ഥാനത്താണുള്ളത്. രാജസ്ഥാൻ റോയൽസിനെതിരെ നേടിയ 97 റൺസുകൾ മാറ്റി നിർത്തിയാൽ ക്വിൻ്റൺ ഡീ കോക്ക് ബാറ്റിംഗിൽ മോശം പ്രകടനമാണ് നടത്തിയിരിക്കുന്നത്. സി എസ് കെ ബോളിംഗ് നിരയിൽ ഇപ്പോൾ ഏറ്റവും ഭീഷണി ഉയർത്തുന്ന താരമായ നൂർ അഹമ്മദിനെ നേരിടാൻ വിക്കറ്റ് കീപ്പർ രഹമാനുള്ള ഗുർബാസിന് അവസരം KK R നൽകാൻ സാധ്യതയുണ്ട്.