Kerala Government News

ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമായി കേരളം

പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. മറ്റ് സംസ്ഥാനങ്ങളെല്ലാം പ്രഖ്യാപിച്ച ക്ഷാമബത്തക്ക് മുൻകാലങ്ങളിൽ അനുവദിക്കുന്നത് പോലെ അർഹതപ്പെട്ട കുടിശികയും അനുവദിക്കുന്നുണ്ട്. കേരളത്തിൽ തോമസ് ഐസക്കിന്റെ കാലം വരെ ക്ഷാമബത്തയോടൊപ്പം കുടിശികയും ലഭിക്കുമായിരുന്നു. ജീവനക്കാരുടെ കുടിശിക പി.എഫിലേക്കും പെൻഷൻകാരുടെ കുടിശിക കൈയിൽ പണമായും ലഭിക്കുമായിരുന്നു.

എന്നാൽ 2021 ൽ കെ.എൻ. ബാലഗോപാൽ ധനകാര്യമന്ത്രി ആയതിന് ശേഷം പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തയിൽ അർഹതപ്പെട്ട കുടിശിക ജീവനക്കാരുടെ പി.എഫിൽ ലയിപ്പിച്ചില്ല. പെൻഷൻകാർ പണമായും നൽകിയില്ല. 117 മാസത്തെ അർഹതപ്പെട്ട കുടിശികയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഇതുമൂലം നഷ്ടപ്പെട്ടത്. ക്ഷാമബത്ത പ്രഖ്യാപിക്കുന്ന ഉത്തരവിലും കുടിശികയെക്കുറിച്ച് മൗനമാണ് പുലർത്തുന്നത്. എന്നാൽ, ഐഎഎസ്, ഐപി.എസ്, ജുഡീഷ്യൽ ഓഫീസർമാർ എന്നിവർക്ക് കേന്ദ്രം പ്രഖ്യാപിച്ചിരുന്ന മുറയ്ക്ക് ക്ഷാമബത്ത കേരളത്തിലും ബാലഗോപാൽ അനുവദിക്കാറുണ്ട്. കുടിശിക പണമായി ഇവർക്ക് നൽകും.

അടുത്തിടെ, പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വർധനവ് സർക്കാർ നടത്തിയിരുന്നു. ഇവരുടെ ക്ഷാമബത്തയും കേന്ദ്ര നിരക്കിലാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ ക്ഷാമബത്ത കൂടുന്നതിന് അനുസരിച്ച് ഇവരുടെ ക്ഷാമബത്തയിലും വർധനവ് ഉണ്ടാകും. അതോടെ ഇവരുടെ ഒരുവർഷത്തിൽ രണ്ട് പ്രാവശ്യം വർധിക്കും. ക്ഷാമബത്ത കേന്ദ്രം പ്രഖ്യാപിക്കുന്നതിന് സമീപ സമയങ്ങളിൽ തന്നെ കേരളത്തിന്റെ അടുത്ത സംസ്ഥാനമായ തമിഴ്‌നാടിലും ക്ഷാമബത്ത ഉടൻ അനുവദിക്കും. കുടിശിക ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കുകയും ചെയ്യും.

എല്ലാ സംസ്ഥാനങ്ങളിലും ഇതേമാതൃകയാണ് ഇപ്പോഴും പിന്തുടരുന്നത്. കേരളത്തിൽ മാത്രമാണ് ഇങ്ങനെ ഒരവസ്ഥ.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജീവനക്കാർക്ക് ആകെ അനുവദിച്ചത് ആകെ 3 ഗഡു ഡി എ ആണ്.ആറ് ഗഡു ഡി എ ഇനിയും അനുവദിക്കാനുണ്ട്. അനുവദിച്ച ഡി എ തന്നെ തന്നത്ഓരോന്നും 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത ശേഷമാണ്.

  • 01/01/2021 മുതലുള്ള 2 % ഡി എ അനുവദിച്ചത് 01/04/2024 ൽ. കവർന്നത് 17940 രൂപ മുതൽ 130304 രൂപ വരെയാണ്.
  • 01/07/2021 മുതലുള്ള 3 % ഡി എ അനുവദിച്ചത് 01/10/2024 ൽ. കവർന്നത് 26910 രൂപ മുതൽ 195156 രൂപ വരെ.
  • 01/01/2022 മുതലുള്ള 3% ഡി എ അനുവദിക്കുന്നത് 01/04/2025 ൽ. കവർന്നത് 26910 രൂപ മുതൽ 195156 രൂപ വരെ.

ഇടതുഭരണത്തിൽ ഡി എ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം ജീവനക്കാരുടെ 71760 രൂപ മുതൽ 520416 രൂപ വരെയും കവർന്നെടുത്തു എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

117 മാസത്തെ ക്ഷാമ ആശ്വാസ കുടിശിക ആവിയായതോടെ പെൻഷൻകാരുടെ നഷ്ടം അടിസ്ഥാന പെൻഷന്റെ തോത് അനുസരിച്ച് 36110 രൂപ മുതൽ 2,19,800 രൂപവരെയാണ്.