
ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് തവണ ചെന്നൈയെ വിജയ കിരീടം അണിയിച്ച മഹേന്ദ്ര സിങ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തി. ടൂർണമെന്റിൽ നിന്ന് പരിക്കേറ്റ് പുറത്തുപോകുന്ന നിലവിലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിന് പകരമാണ് ധോണി നായകസ്ഥാനം ഏറ്റെടുക്കുന്നത്.
വ്യാഴാഴ്ച്ച മാധ്യമങ്ങളോട് മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്‌ളെമിങാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനുമായുള്ളര മത്സരത്തിൽ ജോഫ്ര ആർച്ചറുടെ ഷോട്ട് ബോൾ കൊണ്ടാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച ചെന്നൈയിൽ നടക്കുന്ന കൊൽകത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മുതലായിരിക്കും ടീമിനെ ധോണി നയിക്കുക. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നാല് പരാജയങ്ങളേറ്റെ ചെന്നൈ സൂപ്പർ കിങ്സ് നിലവില്‍ ഒമ്പതാം സ്ഥാനത്താണുള്ളത്. ഈ സാഹചര്യത്തില്‍ നിന്ന് പ്ലേ ഓഫിലേക്ക് ടീമിനെ എത്തിക്കുക എന്നുള്ളത് ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.
2022 ഐപിഎല്‍ സീസണിലും ധോണി സമാന സാഹചര്യത്തില്‍ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. അന്നത്തെ ക്യാപ്റ്റനായിരുന്ന രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തേക്ക് പോയപ്പോഴാണ് ഈ തീരുമാനം ഉണ്ടായത്.