News

സെക്രട്ടറിയേറ്റ് നടയിൽ നിയമസഭാ ജീവനക്കാരുടെ ഉപവാസം

ലൈബ്രറി ജീവനക്കാർക്ക് ചട്ടവിരുദ്ധമായി ഇ-ഫയൽ ലോഗിൻ അനുവദിച്ചതിൽ നിയമസഭാ സെക്രട്ടറിയേറ്റിൽ പ്രതിഷേധം തുടരുന്നു. ഭരണകക്ഷി സംഘടനയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ ഉൾപ്പെടെ 180ൽ അധികം പേർ രാജി വെച്ചിട്ടും ചട്ടവിരുദ്ധ ഉത്തരവ് പിൻവലിക്കുവാൻ നടപടി സ്വീകരിച്ചിട്ടില്ല. എന്നാൽ എഡിറ്റിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് കൂടി സമാനമായ രീതിയിൽ ചട്ടവിരുദ്ധമായി ലോഗിൻ അനുവദിക്കുവാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ചട്ടവിരുദ്ധമായ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സർവീസ് സംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് അസോസിയേഷന്റെ (KLSA) ആഭിമുഖ്യത്തിൽ നാളെ (2025 ഏപ്രിൽ 10 വ്യാഴാഴ്ച) രാവിലെ 11 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിയമസഭാ ജീവനക്കാർ ഉപവാസ സമരം നടത്തുന്നതാണ്.

KPCC യുടെ സർവീസ് സംഘടനകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ. ജി. സുബോധൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നതാണ്. SETO ചെയർമാൻ ശ്രീ. ചവറ ജയകുമാർ, സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ശ്രീ. ഇർഷാദ് എം. എസ്. തുടങ്ങി വിവിധ രാഷ്ട്രീയ സർവീസ് സംഘടന നേതാക്കൾ പങ്കെടുക്കുന്നതാണ്.