CricketIPLSports

താളംതെറ്റി മിസ്റ്ററി സ്പിന്നർ റാഷിദ് ഖാൻ: നേടാനായത് ഒരു വിക്കറ്റ് മാത്രം | IPL 2025

ഏതു വേദിയലും, ഏതു ഫ്രാഞ്ചൈസിക്കും, രാജ്യത്തിനുമപ്പുറം എതിർടീമിനെ തന്റെ മാജിക് ലെഗ് സ്പിൻ ബൗളിംഗിലൂടെ സമ്മർദ്ദത്തിലാക്കാനും വിക്കറ്റ് നേടാനും പ്രത്യേക കഴിവുള്ള ബോളറാണ് അംഫ്ഗാനിസ്ഥാൻ താരമായ റാഷിദ് ഖാൻ. എന്നാൽ ഐപിഎൽ 2025 സീസണിൽ മികച്ച രീതിയിൽ സ്പെല്ലുകൾ പൂർത്തികരിക്കാനാകാതെ കുഴങ്ങുകയാണ് ഈ താരം. ഗജറാത്ത് ടൈറ്റൻസ് ടീം അംഗമായ റാഷിദ് ഖാൻ ഇത്തവണ കളിച്ച 4 മൽസരങ്ങളിൽ നിന്നും നേടിയത് ഒരു വിക്കറ്റ് മാത്രമാണ് കൂടാതെ ഒരോ ഓവറിലും വിട്ടുകൊടുക്കുന്നത് 10 നു മുകളിൽ ശരാശരിയിലുമാണ്.
ഏതു ഫോർമാറ്റിലും പിച്ചുകളുടെ സമർദ്ദമില്ലാതെ കളിക്കാൻ കഴിവുള്ള ഈ താരം സ്വന്തം രാജ്യത്തിനും മറ്റു ഫ്രാഞ്ചൈസികൾക്കും വേണ്ടി ഒരു പിടി മൽസരങ്ങൾ വിജയത്തിലേക്ക് നയിക്കാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

26 വയസ്സ് മാത്രമാണ് ലോകോത്തര നിലവാരമുള്ള ഈ താരത്തിൻ്റെ പ്രായം.
2017 മുതൽ ഐപിഎൽ കളിക്കുന്ന റാഷിദ് ഖാന്റെ ഇക്കോണമി റേറ്റ് 2022 വരെ ഏഴിലും താഴെയായിരുന്നു, ആ സമയങ്ങളിൽ ലോകത്തിലെ ടോപ് ബോളർമാരുടെ പോലും ശരാശരി 8 നു മുകളിൽ ആയിരുന്നു . ഐ പി എല്ലിൽ 10 താഴെ ശരാശരി എത്തിക്കാൻ കഴിയാതിരുന്ന സമയത്താണ് റാഷിദ് ഖാൻ ഈ ഇക്കണോമിയിൽ അഞ്ച് വർഷത്തോളം തുടർന്നത്.

2023 സീസണിൽ ഒരോവറിൽ വിട്ടു കൊടുക്കുന്ന റൺസുകളുടെ ശരാശരി 8 നു മുകളിലായിരുന്നു വെങ്കിലും 27 വിക്കറ്റുകളാണ് താരം 17 മൽസരങ്ങളിൽ നിന്നും നേടിയത്. 2023 വരെ ശരാശരി വിക്കറ്റ് നേട്ടം 1.30 ആയിരുന്നത്, 2025 സീസണിലേക്ക് എത്തിയപ്പോൾ .25 എന്ന നിലയിലാണ്, അതായത് നാല് മൽസരങ്ങൾ കളിക്കുമ്പോൾ ഒരു വിക്കറ്റ് നേട്ടം. തൻ്റെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായിട്ട് ഈ സീസണിൽ നാല് ഓവറുകളുടെ ക്വാട്ട പൂർത്തിയാക്കിയില്ല.

കഴിഞ്ഞ വർഷം പുറം വേദന മാറുന്നതിനുവേണ്ടി നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം തൻ്റെ ബോളിംഗ് ആക്ഷനിൽ ചെറിയ മാറ്റം റാഷിദ് ഖാൻ കൊണ്ടു വന്നിരുന്നു. ഇത് തൻ്റെ വജ്രായുധങ്ങളായിരുന്ന ഗൂഗ്ലിയുൾപെടെയുള്ള പന്തുകൾ റിലീസിംഗ് പോയിൻ്റിൽ തിരിച്ചറിയാൻ ബാറ്റർമാർക്ക് കഴിയുന്നത് മികച്ച ഷോട്ടുകൾ ഇതിനെതിരെ പ്രകടമാക്കാൻ കഴിയുന്നുണ്ട്.

ഐ പി എല്ലിൽ ഓരോ മൽസരങ്ങളൾ കഴിയുംതോറും പിച്ചുകൾ ബാറ്റർമാർക്ക് കൂടുതൽ അനുകൂലമാകുന്നതും മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.