Kerala Government News

മെഡിസെപ്പ് പദ്ധതി തുടരും! പ്രീമിയം തുക ഉയർത്തും

മെഡിസെപ്പ് പദ്ധതി തുടരും. പ്രീമിയം തുക ഉയർത്തും. 750 രൂപ മുതൽ 1000 രൂപ വരെ പ്രീമിയം തുക ഉയർത്തും എന്നാണ് വിവരം. ശമ്പളം ഉയരുന്നതിനനുസരിച്ച് പ്രീമിയം തുക ഉയർത്താനും നിർദ്ദേശമുണ്ട്. നിലവിൽ മാസം 500 രൂപയാണ് പ്രീമിയം. പാക്കേജുകൾ പരിഷ്കരിച്ച് കൂടുതൽ ആകർഷകമാക്കും. നിലവിൽ പദ്ധതിയുടെ ഭാഗമായ ആശുപത്രികൾക്ക് പുറമേ കൂടുതൽ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കും.

2025 ജൂൺ 30 ന് നിലവിലെ മെഡിസെപ്പ് പദ്ധതിയുടെ കാലാവധി കഴിയുകയാണ്. ഓറിയന്റല്‍ ഇൻഷുറൻസ് കമ്പനിയാണ് മെഡിസെപ്പ് പദ്ധതിയുടെ നടത്തിപ്പുകാർ. ഇവർക്ക് തന്നെ അടുത്ത തവണയും മെഡിസെപ്പിൻ്റെ ചുമതല ലഭിക്കും എന്നാണ് സൂചന. ഓറിയൻ്റലിനെ കൂടാതെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ ഇൻഷുറൻസ് എന്നീ കമ്പനികളേയും മെഡിസെപ്പിൽ പരിഗണിക്കുന്നുണ്ട്.

നിലവിലെ മെഡിസെപ്പ് പദ്ധതിയെ കുറിച്ച് ജീവനക്കാരും പെൻഷൻകാരും നിരവധി പരാതികളാണ് ഉയർത്തുന്നത്. മെഡിസെപ്പ് നിർബന്ധിത പദ്ധതിയാക്കരുത് എന്ന നിർദ്ദേശം സർവീസ് സംഘടനകൾ ഉയർത്തിയിരുന്നു. താൽപര്യമുള്ളവർ മാത്രം മെഡിസെപ്പിൽ ചേർന്നാൽ മതിയെന്ന നിബന്ധന കൊണ്ട് വരണമെന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം തള്ളി പഴയ രീതിയിൽ തന്നെ മെഡിസെപ്പ് തുടരാൻ ആണ് കെ.എൻ. ബാലഗോപാലിൻ്റെ നിർദ്ദേശം.